ആസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് പാകിസ്താന്‍ 

ടി20യില്‍ ആസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് പാകിസ്താന്‍.

Update: 2018-10-29 06:59 GMT

ടി20യില്‍ ആസ്ട്രേലിയയെ വൈറ്റ് വാഷ് ചെയ്ത് പാകിസ്താന്‍. ടെസ്റ്റിന് പിന്നാലെ ടി20 പരമ്പരയില്‍ ആസ്ട്രേലിയ പരാജയപ്പെട്ടത് 3-0ത്തിന്. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പര പാകിസ്താന്‍ 1-0ത്തിനാണ് സ്വന്തമാക്കിയതെ ങ്കില്‍ ടി20യില്‍ ആസ്ട്രേലിയ അമ്പെ പരാജയപ്പെടുകയായിരുന്നു. പാകിസ്താന്‍റെ സ്പിന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ കളിമറന്നതാണ് ടി20 പരമ്പര കൈവിടാന്‍ കാരണം. പരിമിധ ഓവര്‍ ക്രിക്കറ്റില്‍ ആസ്ട്രേലിയക്കെതിരെ പാകിസ്താന്‍റെ ആദ്യ വൈറ്റ് വാഷാണ്.

Advertising
Advertising

നായകനായതിന് ശേഷമുളള സര്‍ഫ്രാസ് അഹമ്മദിന്‍റെ പത്താം പരമ്പര ജയവും. ആദ്യ ടി20യില്‍ 66 റണ്‍സിനും രണ്ടാം ടി20യില്‍ 11 റണ്‍സിനുമായിരുന്നു പാകിസ്താന്‍റെ ജയങ്ങള്‍. ഇതില്‍ ആദ്യ ടി20യില്‍‌ ആസ്ട്രേലിയ പുറത്തായത് 89 റണ്‍സിനായിരുന്നു. മൂന്നാമത്തെ ടി20യില്‍‌ 33 റണ്‍സിനായിരുന്നു പാകിസ്താന്‍റെ ജയം. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ബാബര്‍ അസമിന്‍റെ ബാറ്റിങ് മികവില്‍ നേടിയത് 150. ബാബര്‍ അസം അര്‍ദ്ധ സെഞ്ച്വറി നേടി(40 പന്തില്‍ 50). എന്നാല്‍ മറുപടി ബാറ്റിങില്‍ ആസ്ട്രേലിയക്ക് 19.1 ഓവറില്‍ 117 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

Tags:    

Similar News