പൊളിച്ചടുക്കി ‘കാളി’; രജനി ചിത്രം പേട്ടയുടെ ട്രെയ്ലര്‍ പുറത്ത്

ഒരു സ്റ്റെെലന്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ റോളിലാണ് രജനി ചിത്രത്തില്‍ എത്തുന്നത്

Update: 2018-12-28 09:05 GMT

സ്റ്റെെല്‍ മന്നന്‍ രജനികാന്തിന്റെ പുതിയ ചിത്രം പേട്ടയുടെ ട്രെയ്ലർ പുറത്തിറങ്ങി. ആരാധകരെ ആവേശത്തിമർപ്പിലാഴ്ത്തി കൊണ്ടാണ് രജനിയുടെ ‘കാളി’ എത്തിയിരിക്കുന്നത്. ആരാധകരെ പൂർണ്ണാർഥത്തിൽ ത്രില്ലടിപ്പിക്കുന്ന രണ്ടര മിനിട്ടുള്ള ട്രെയ്ലറിന് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

ഒരു സ്റ്റെെലന്‍ ഹോസ്റ്റല്‍ വാര്‍ഡന്റെ റോളിലാണ് രജനി ചിത്രത്തില്‍ എത്തുന്നത്. രജനിയുടെ തനത് ആക്ഷൻ രംഗങ്ങളും, കിടിലൻ ഡയലോഗുകളും ഉൾകൊള്ളിച്ചുള്ള ട്രെയ്ലർ താരത്തിൽ നിന്നുമുള്ള മറ്റൊരു മാസ് എന്റർടെയ്ൻമെന്റായിരിക്കും എന്ന പ്രതീക്ഷ നൽകുന്നതാണ്. ചുരുങ്ങിയ സമയത്തിനിടെ ചിത്രത്തിലുള്ള വലിയ താര നിരയെ ട്രെയ്ലറില്‍ പരിചയപ്പെടുത്തുന്നുണ്ട്.

Advertising
Advertising

ബോളിവുഡിൽ നിന്നും നവാസുദ്ദീൻ സിദ്ധീഖിയും തൃഷ, ശശികുമാർ, വിജയ് സേതുപതി, ബോബി സിംഹ, സിമ്രാൻ എന്നിങ്ങനെ വമ്പൻ താരനിരയാണ് തലെെവയ്ക്കൊപ്പം ചിത്രത്തിൽ അണിനിരക്കുന്നത്. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത് സൺ പിക്ച്ചേഴ്സ് പുറത്തിറക്കുന്ന ചിത്രം ജനുവരി പത്തിനാണ് റിലീസിനെത്തുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. സംഘട്ടനം പീറ്റർ ഹയ്ൻ.

Full View
Tags:    

Similar News