രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് വികെ ശശികല; തീരുമാനം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി ആയിരുന്ന ശശികല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം നടത്തിയത്.

Update: 2021-03-03 16:37 GMT

രാഷ്​ട്രീയ ജീവിതം ഉപേക്ഷിക്കുന്നതായി മുന്‍ അണ്ണാ ഡി എം കെ നേതാവ്​ വി.കെ ശശികല. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ അടുത്ത അനുയായി ആയിരുന്ന ശശികല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏവരേയും ഞെട്ടിച്ചുകൊണ്ടാണ് പുതിയ പ്രഖ്യാപനം നടത്തിയത്. അനധികൃത സ്വത്ത്​ സമ്പാദന കേസിൽ ജയിലിലായിരുന്ന ശശികല ആഴ്ചകൾക്ക്​ മുമ്പാണ്​ ജയിൽ മോചിതയായത്​. ഇതിനിടയില്‍ അണ്ണാ ഡിഎംകെയിൽ നിന്ന്​ ശശികലയെ പുറത്താക്കിയിരുന്നു.

ജയലളിത ജീവിച്ചിരുന്നപ്പോഴും താൻ അധികാരത്തിനായി ആഗ്രഹിച്ചിട്ടില്ല. ജയലളിതയുടെ മരണശേഷവും അതിന്​ ആഗ്രഹമില്ല. തന്‍റെ പാർട്ടി ജയിക്കാൻ വേണ്ടി പ്രാർഥിക്കും. ജയലളിതയുടെ പാരമ്പര്യം തമിഴ്​നാട്ടിൽ നില നിൽക്കുമെന്നാണ്​ പ്രതീക്ഷ. പ്രസ്താവനയിലൂടെ​ ശശികല അറിയിച്ചു.

Tags:    

Similar News