മെസ്സിയുടെ ആ ​ഗോൾ.. അതിന് പണ്ടെങ്ങോ കണ്ട് മറന്ന ഏതോ ഒരു ​ഗോളുമായി സാമ്യമുണ്ടോ??

ഹ്യൂസ്കക്കെതിരെ ഇന്നലെ മെസ്സി നേടിയ ഗോളിന് അദ്ദേഹം മുന്‍പ് നേടിയ ഒരു ഗോളുമായി താരതമ്യപ്പെടുത്തുകയാണ് ഫുട്ബോള്‍ ലോകം

Update: 2018-09-03 06:24 GMT

മെസ്സി എന്ന സൂപ്പർ താരത്തിന്റെ പ്രതിഭ വെളിപ്പെടുത്തുന്ന പ്രകടനമായിരുന്നു ഇന്നലെ ഹ്യൂസ്കക്കെതിരെ അദ്ദേഹം നേടിയ സമനില ഗോൾ. മൂന്നാം മിനിറ്റിലെ ഹെര്‍ണ്ണാന്‍റസ് നേടിയ ഗോളിലൂടെ ഹ്യൂസ്ക മുന്നിൽ നിൽക്കുന്ന സമയത്തായിരുന്നു പതിനാറാം മിനിറ്റില്‍ ബാഴ്സയുടെ സമനില ഗോൾ മെസ്സി നേടിയത്.

Full View

ഇവാൻ റാക്കിട്ടിച്ചിൽ നിന്നും ലഭിച്ച പാസ് മെസ്സി പിഴവൊന്നും കൂടാതെ എടുക്കുന്നു.

അപ്പോൾ തന്നെ മാർക്ക് ചെയ്യാൻ ഒരു ഡിഫണ്ടർ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നത് മുതലെടുത്ത് പതിവ് ശൈലിയിൽ മെസ്സി പന്തുമായി മുന്നോട്ട്. തന്നെ കബളിപ്പിച്ച മെസ്സിയെ മാർക്ക് ചെയ്യാനാവാതെ ലുഷിന്യോ കാൽ വഴുതി വീഴുന്നു.

Advertising
Advertising

ലുഷിന്യോയെ മറികടന്ന് മെസ്സി സ്ട്രൈക്ക് ചെയ്യുന്നു. ആ സ്ട്രൈക്കിനെ തടയാന്‍ ഡിഫന്‍റര്‍ ചാടി വീണെങ്കിലും ഫലമൊന്നുമുണ്ടായില്ല.

മനോഹരമായ ആ ഗോള്‍ പിറന്നത് ഇങ്ങിനെയാണ്.

ഈ ഗോൾ ഫുട്ബോൾ ആരാധകരെയും നിരീക്ഷകരെയും മെസ്സി നേടിയ മറ്റൊരു ഗോളിനെ ഒാർമ്മിപ്പിച്ചു. അതെ, 2015ൽ ബയൺ മ്യുണിക്കിനെതിരെ മെസ്സി നേടിയ ഗോളുമായാണ് ഇന്നലത്തെ ഗോളിനെ ഫുട്ബോൾ ലോകം താരതമ്യം ചെയ്യുന്നത്. മെസ്സി നേടിയ ഏറ്റവും മികച്ച ഗോളുകളിലൊന്നായിരുന്നു അത്.

Full View
Tags:    

Similar News