പ്രീമിയര്‍ ലീഗില്‍ ആയിരം ഹോം ഗോള്‍ കുറിച്ച് ചെല്‍സി
കളിയുടെ ആദ്യ പകുതിയിൽ കാന്റെയുടെ പാസിൽ നിന്ന് പെഡ്രോ നേടിയ ഗോളാണ് ആയിരം തികച്ചത്.
പ്രീമിയര്‍ലീഗില്‍ പുതിയ നേട്ടം സ്വന്തമാക്കി ചെല്‍സി. തങ്ങളുടെ ഹോം ഗ്രൗണ്ടിൽ ആയിരം ഗോളുകള്‍ നേടുന്ന ടീം എന്ന നേട്ടമാണ് ചെല്‍സി ഫുള്‍ഹാമിനെതിരായ മത്സരത്തോടെ സ്വന്തമാക്കിയത്. കളിയുടെ ആദ്യ പകുതിയിൽ കാന്റെയുടെ പാസിൽ നിന്ന് പെഡ്രോ നേടിയ ഗോളാണ് ആയിരം തികച്ചത്. പ്രീമിയർ ലീഗിൽ അപൂർവ്വം ക്ലബുകൾക്കെ ഈ നേട്ടം ഇതുവരെ കൈവരിക്കാനിയിട്ടുള്ളൂ. മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലുമാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയ ടീമുകള്‍.
1000 – Pedro’s strike for Chelsea was their 1000th home Premier League goal, becoming just the third club to reach this landmark in the competition after Manchester United (1079) and Arsenal (1029). Noughties. pic.twitter.com/VBpgjleX4r
— OptaJoe (@OptaJoe) December 2, 2018
മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് ഈ നേട്ടം ആദ്യം സ്വന്തമാക്കിയത്. രണ്ടാമത് ആയാണ് ആഴ്സണല്‍ എത്തുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹോം ഗ്രൗണ്ടിൽ 1079 ഗോളുകളും ആഴ്സണലിന് ഹോം ഗ്രൗണ്ടിൽ 1029 ഗോളുകളുമാണ് ഇപ്പോഴുള്ളത്. ചെല്‍സി കൂടി എത്തുന്നതോടെ ഈ ക്ലബ്ബില്‍ മൂന്ന് പേരായി. 116 കളിക്കാരാണ് ചെല്‍സിക്ക് വേണ്ടി 1000 എന്ന നേട്ടത്തിനായി വല കുലുക്കിയത്. ഇതില്‍ ഫ്രാങ്ക് ലംബാര്‍ഡ് 79 ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ അടുത്തിടെ വിരമിച്ച ദിദിയര്‍ ദ്രോഗ്ബ 69 വട്ടവും ഇപ്പോഴത്തെ സ്റ്റാര്‍ ബെല്‍ജിയത്തിന്റെ ഏദന്‍ ഹസാര്‍ഡ് 47 ഗോളുകളും കണ്ടെത്തി.
ഫുള്‍ഹാമിനെതിരായ മത്സരത്തില്‍ ചെല്‍സി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വിജയിക്കുകയും ചെയ്തു. പെട്രോക്ക് പുറമെ റൂബന്‍ ലോഫ്ടസ് ചീക്ക് ആണ് ചെല്‍സിക്കായി ഗോള്‍ കണ്ടെത്തിയത്. കളി തുടങ്ങി നാലാം മിനുറ്റില്‍ തന്നെ പെട്രോ ഗോള്‍ കണ്ടെത്തി. 82ാം മിനുറ്റിലായിരുന്നു റൂബന്റെ ഗോള്‍.