കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് രാജിവെച്ചു

ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മാര്‍ക്യു പ്ലെയറും മാനേജറുമായിരുന്നു ഡേവിഡ് ജെയിംസ്.

Update: 2018-12-18 06:32 GMT

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഡേവിഡ് ജെയിംസ് രാജിവെച്ചു. എെ.എസ്.എല്ലിന്‍റെ 2018-19 സീസണില്‍ കളിച്ച പന്ത്രണ്ട് മത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാനായത്. ഇതിനെ തുടര്‍ന്നായിരുന്നു രാജി. ഒരു സീസണിന്‍റെ പകുതിക്ക് വച്ച് രാജി വക്കുന്ന ബ്ലാസ്റ്റേഴ്സിന്‍റെ രണ്ടാമത്തെ കോച്ചാണ് ഡേവിഡ് ജെയിംസ്. കഴിഞ്ഞ സീസണില്‍ മാഞ്ചസറ്റര്‍ യുണൈറ്റഡ് അസിസ്റ്റന്‍റ് കോച്ച് കൂടിയായിരുന്ന റെനേ മുളെന്‍സീന്‍ ടീമിന്‍റെ മോശം പ്രകടനം കാരണം പുറത്ത് പോയിരുന്നു.

ഡേവിഡ് ജെയിംസിന്‍റെ ശിക്ഷണത്തില്‍ ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്നും ഒരു ജയവും അഞ്ച് പരാജയങ്ങളും ആറ് സമനിലകളുമടക്കം ഒന്‍പത് പോയിന്‍റുകളാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയിരിക്കുന്നത്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ ഡേവിഡ് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ മാര്‍ക്യു പ്ലെയറും മാനേജറുമായിരുന്നു ഡേവിഡ് ജെയിംസ്.

എല്ലാ സീസണിന്‍റെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സിന് പുതിയ മാനേജരുകളായിരിക്കും ഉണ്ടാവുക. ഇത് അടുത്ത സീസണിലും ആവര്‍ത്തിക്കും.

Tags:    

Similar News