വമ്പന്‍ ജയവുമായി പിഎസ്ജി; ഹാട്രിക്കുമായി കവാനി, എംബാപ്പെ
എഡിസണ്‍ കവാനിയും എംബാപ്പയും ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ഫ്രഞ്ച് ലീഗില്‍ ഗുയിന്‍ഗാമ്പിനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് തകര്‍ത്ത് പി.എസ്.ജി.
എഡിസണ്‍ കവാനിയും എംബാപ്പയും ഹാട്രിക്കുമായി കളം നിറഞ്ഞ മത്സരത്തില്‍ ഫ്രഞ്ച് ലീഗില്‍ ഗുയിന്‍ഗാമ്പിനെ എതിരില്ലാത്ത ഒമ്പത് ഗോളുകള്‍ക്ക് തകര്‍ത്ത് പി.എസ്.ജി. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ രണ്ട് ഗോളുകള്‍ കണ്ടെത്തിയപ്പോള്‍ തോമസ് മ്യൂനിയറായിരുന്നു മറ്റൊരു സ്‌കോറര്‍. ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ റെക്കോര്‍ഡ് വിജയമാണിത്, അതും സ്വന്തം നാട്ടില്‍. ഒരു വര്‍ഷം മുമ്പ് ദിജോനെ എതിരില്ലാത്ത എട്ട് ഗോളുകള്‍ക്ക് തകര്‍ത്തതായിരുന്നു അവരുടെ വലിയ മാര്‍ജിനലിലെ വിജയം. അതേസമയം പത്ത് ഗോളിന്റെ വലിയ വിജയം സ്വന്തമക്കാന്‍ ഇൌ സീസണില്‍ കഴിഞ്ഞില്ല.
📈 Biggest home win in #Ligue1 🏡
— Paris Saint-Germain (@PSG_English) January 19, 2019
🏅 Biggest win in #Ligue1, equaling the scoreline from a March 2016 victory 🆚 Troyes
9⃣-0⃣ #PSGEAG
🔴🔵 #AllezParis pic.twitter.com/y9rduSsmYr
1994ലെ ഫ്രഞ്ച് കപ്പില്‍ പിഎസ്ജി പത്ത് ഗോളിന്റെ വിജയം നേടിയിരുന്നു. ജയത്തോടെ ലീഗില്‍ രണ്ടാമതുള്ള ടീമിനെക്കാളും പതിമൂന്ന് പോയിന്റ് മുന്നിലാണ് പിഎസ്ജി. ഫ്രഞ്ച് ലീഗില്‍ പരാജയമറിയാതെ കുതിക്കുന്ന പിഎസ്ജിക്ക് ഗുയിന്‍കാമ്പ് എതിരാളികളെ അല്ലായിരുന്നു. ഗോളടിച്ച് തുടങ്ങിയത് നെയ്മറായിരുന്നു. പതിനൊന്നാം മിനുറ്റിലായിരുന്നു നെയ്മറിന്റെ ഗോള്‍. 37,45,80 മിനുറ്റുകളിലായിരുന്നു എംബാപ്പയുടെ ഗോളുകള്‍. 59,66,75 മിനുറ്റുകളിലായിരുന്നു കവാനിയുടെ ഗോള്‍. മത്സരത്തിന്റെ 68 ശതമാനവും പന്ത് കൈവശം വെച്ചത് പിഎസ്ജിയായിരുന്നു. കളിയുടെ എല്ലാ മേഖലയിലും അവര്‍ തന്നെ മേധാവിത്വം പുലര്‍ത്തിയ മത്സരം കൂടിയായിരുന്നു ഇന്നലത്തേത്.