'എജ്യൂ കോണ്‍ഫറന്‍സ്' ഫെബ്രുവരി മൂന്നിന് സമാപിക്കും

Update: 2017-06-16 04:00 GMT

കാഴ്ചക്കപ്പുറം ചില കാഴ്ചപ്പാടുകള്‍' എന്ന പേരില്‍ കരിയര്‍ ബോധവത്കരണം

കാഴ്ചക്കപ്പുറം ചില കാഴ്ചപ്പാടുകള്‍' എന്ന പേരില്‍ സംഘടിപ്പിക്കുന്ന കരിയര്‍ ബോധവത്കരണ പരിപാടികളുടെ സമാപനസമ്മേളനം ഫെബ്രുവരി മൂന്നിന് നടക്കും. 'എജ്യൂ കോണ്‍ഫറന്‍സ്' എന്ന പേരില്‍ ഫോക്കസ് ഖത്തറാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Full View


പരമ്പരാഗതമായ വിദ്യാഭ്യസ സമ്പ്രദായങ്ങളില്‍ നിന്ന് വിഭിന്നമായ രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിലേക്കും രാജ്യത്തിന്റെ ഗതിനിര്‍ണ്ണയിക്കുന്ന തലത്തിലേക്കും പുതിയ തലമുറയെ വളര്‍ത്തിയെടുക്കുക എന്ന സന്ദേശമാണ് സമ്മേളനം മുന്നോട്ടു വെക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു . അബൂഹമൂറിലെ എം ഇ എസ് ഇന്ത്യന്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ ഉച്ചക്ക് മൂന്നര മുതല്‍ കരിയര്‍ എക്‌സിബിഷന്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസരംഗത്തെ നൂതന സാധ്യതകള്‍, വിവിധ സ്ഥാപനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെക്കുറിച്ചുള്ള പ്രദര്‍ശനത്തില്‍ പൊതു ജനങ്ങളുടെ സംശയനിവാരണത്തിനുള്ള അവസരമുണ്ടാകും.

വനിതാ സംഘടനയായ ഫോക്കസ് ലേഡീസും സിജി ഖത്തര്‍ ചാപ്റ്ററുമായി സഹകരിച്ചു നടത്തുന്ന സമ്മേളനത്തില്‍ 'രാഷ്ട്ര പുനര്‍നിര്‍മ്മാണത്തില്‍ പുതിയ തലമുറയുടെ പങ്ക്' എന്ന വിഷയത്തില്‍ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ക്രോസ് നാഷണല്‍ കമ്മ്യൂണിക്കേഷന്‍ ഇന്‍ സൗത്ത് ഏഷ്യാചെയര്‍മാനും കേരളീയ നവോഥാന ശില്പികളില്‍ പ്രമുഖനായ കെ എം സീതി സാഹിബിന്റെ പൗത്രനുമായ ഡോ. കെ എം സീതി സംസാരിക്കും.

Similar News