റാസ് ഗ്യാസും ഖത്തര്‍ ഗ്യാസും ലയിക്കുന്നു
ജീവനക്കാരുടെ എണ്ണം കുറക്കല്‍ നടപടികളിലേക്ക് കമ്പനി നീങ്ങുമെന്ന ആശങ്കയില്‍ ജീവനക്കാര്‍
പ്രകൃതി വാതക ഉല്‍പ്പാദന രംഗത്തെ ഖത്തറിലെ പ്രമുഖ കമ്പനിയായ റാസ്ഗ്യാസും ഖത്തര്‍ ഗ്യാസും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഖത്തര്‍ പെട്രോളിയും പ്രസിഡന്‍റും സി.ഇ.ഒ യുമായ സഅദ് ശരീദ അല്‍ കഅബി ക്യു പി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇരു കമ്പനികളുടെയും ലയനനീക്കം പ്രഖ്യാപിച്ചത്. ലയനത്തോടെ ജീവനക്കാരുടെ എണ്ണം കുറക്കല്‍ നടപടികളിലേക്ക് കമ്പനി നീങ്ങുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍
പ്രകൃതി വാതക മേഖലയില്‍ ഖത്തര്‍ നിലനിര്‍ത്തി പോരുന്ന പ്രമുഖ സ്ഥാനം തുടര്‍ന്നും നിലനിര്‍ത്തുന്നതിനും പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും വേണ്ടിയാണ്, റസ്ഗ്യാസും ഖത്തര്‍ഗ്യാസും ഒരുമിക്കുന്നത , രാജ്യത്തെ എണ്ണ പ്രകൃതി വാതക കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ പെട്രോളിയമാണ് ഇരു കമ്പനികളുടെയും ലയന കാര്യം തീരുമാനിച്ചത് . റാസ് ഗ്യാസുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ഇനി മുതല്‍ ഖത്തര്‍ ഗ്യാസിന് കീഴിലായിരിക്കും നടക്കുക. രണ്ട് കമ്പനിക്ക് പകരം ഇനി മുതല്‍ ഒരു കമ്പനി മാത്രമേ ഉണ്ടാവുകയുള്ളൂ. ഇരു കമ്പനികള്‍ ഒന്നായിട്ടുണ്ടെങ്കിലും യാതൊരു തരത്തിലും ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങളെ ബാധിക്കില്ളെന്ന് ഖത്തര്‍ പെട്രോളിയും പ്രസിഡന്‍റും സി.ഇ.ഒ യുമായ സഅദ് ശരീദ അല്‍ കഅബി വ്യക്തമാക്കി. ഇരു കമ്പനികളും ഒന്നാകുന്നതോടെ കമ്പനിയുടെ പ്രവര്‍ത്തനം വിപുലപ്പെടുമെന്നും ,ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ നൂറ്കണക്കിന് മില്യന്‍ ഡോളര്‍ വര്‍ഷത്തില്‍ ലാഭിക്കാന്‍ കഴിയുമെന്നും അദ്ധേഹം പറഞ്ഞു . ചെലവ് ചുരുക്കി ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യം ഇതിന് പിന്നിലുണ്ടെന്നും മാനേജിംഗ് ഡയറക്ടര്‍ അറിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഉല്‍പാദക രാജ്യമാവുകയെന്നതാണ് ഖത്തറിന്റെ ലക്ഷ്യം. അതിനുള്ള ശ്രമമാണ് നടക്കുന്നത്. ഇരു കമ്പനികള്‍ ഒന്നാകുന്നതോടെ നിലവിലെ ജീവനക്കാര്‍ ഖത്തര്‍ ഗ്യാസ് എന്ന ഒറ്റ കമ്പനിയുടെ കീഴിലേക്ക് വരും. ഇതിനകം തന്നെ ചിലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായി ജീവനക്കാരുടെ എണ്ണം കുറച്ചുവരുന്ന ഇരു കമ്പനികളിലെയും മലയാളികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ പുതിയ ലയന നടപടിയോടെ തൊഴില്‍ നഷ്ട ഭീതിയിലാണ്