എണ്ണ വിലയിടിവ് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുമായി ഖത്തര്‍

Update: 2017-07-24 10:13 GMT
Editor : admin
എണ്ണ വിലയിടിവ് : പ്രതിസന്ധി നേരിടാന്‍ സാമ്പത്തിക പരിഷ്‌കരണങ്ങളുമായി ഖത്തര്‍

രാജ്യത്തെ ജനങ്ങള്‍ക്ക് അനുവദിച്ച സബ്‌സിഡികള്‍ വെട്ടിക്കുറച്ചും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയുമുള്ള പരിഷ്‌കാരങ്ങളാണ് നിലവില്‍ വരികയെന്ന്

എണ്ണവിലയിടിവിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഖത്തര്‍ പുതിയ സമ്പത്തിക പരിഷ്‌കരണങ്ങള്‍ക്കൊരുങ്ങുന്നു. രാജ്യത്തെ ജനങ്ങള്‍ക്ക് അനുവദിച്ച സബ്‌സിഡികള്‍ വെട്ടിക്കുറച്ചും കൂടുതല്‍ നികുതി ഏര്‍പ്പെടുത്തിയുമുള്ള പരിഷ്‌കാരങ്ങളാണ് നിലവില്‍ വരികയെന്ന് വികസന ആസൂത്രണ സ്ഥിതിവിവരക്കണക്ക് മന്ത്രാലയത്തിന്റെ അര്‍ധവാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് സൂചന നല്‍കുന്നു.

Advertising
Advertising

2018 മുതല്‍ ഖത്തര്‍ അഞ്ച് ശതമാനം മൂല്യവര്‍ധിത നികുതി നടപ്പാക്കുമെന്ന് മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. വെള്ളം, വൈദ്യുതി എന്നിവയുടെ ചെലവ് വിപണി മൂല്യത്തോട് താദാത്മ്യം പ്രാപിക്കുന്ന രീതിയില്‍ ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ആരോഗ്യത്തിന് ഹാനികരമായ പുകയില, ഫാസ്റ്റ് ഫുഡ്, സോഫ്റ്റ് ഡ്രിങ്ക്‌സ് തുടങ്ങിയവക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്താനുള്ള സാധ്യതയും മന്ത്രാലയം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

പുതിയ നടപടികള്‍ രാജ്യത്തെ ജനങ്ങളുടെ ജീവിതച്ചെലവ് കൂട്ടുമെന്നാണ് കരുതുന്നത്. ഈ വര്‍ഷത്തെ 3.4 ശതമാനം വിലക്കയറ്റം 2018ല്‍ 3.8 ശതമാനത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. കഴിഞ്ഞ സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറഞ്ഞതിനേക്കാള്‍ കൂടുതലായിരിക്കും ഈ വര്‍ഷത്തെ രാജ്യത്തിന്റെ ബജറ്റ് കമ്മിയെന്നും എം.ഡി.പി.എസ് റിപ്പോര്‍ട്ട് വ്യക്തമാക്കി. 4650 കോടി റിയാല്‍ കമ്മിയാണ് ഡിസംബറില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എണ്ണ വില കുറഞ്ഞത് സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നിരവധി സ്ഥാപനങ്ങളില്‍ തൊഴിലാളികളുടെ എണ്ണം ചുരുക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് വഴിവെച്ചിരുന്നു.

Writer - admin

contributor

Editor - admin

contributor

Similar News