പരിസ്ഥിതി സെമിനാറും പഠനക്യാമ്പും ശ്രദ്ധേയമായി
ചാലിയാര്‍ ദോഹ സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാട് നയിച്ചു.
പ്രവാസികള്‍ക്കിടയില്‍ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് ഖത്തറില്‍ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറും പഠനക്യാമ്പും ശ്രദ്ധേയമായി. ചാലിയാര്‍ ദോഹ സംഘടിപ്പിച്ച പരിപാടി പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹാമിദലി വാഴക്കാട് നയിച്ചു.
ചാലിയാര്‍ തീരത്തെ 24 പഞ്ചായത്തുകളില്‍ നിന്നുള്ള ഖത്തര്‍ പ്രവാസികള്‍ക്കു പുറമെ വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും ദോഹയില്‍ നടന്ന പരിസ്ഥിതി സെമിനാറിലും പഠനക്യാമ്പിലും പങ്കെടുത്തു. ശഹാനിയയിലെ അല്‍ ദോസരി പാര്‍ക്കില്‍ നടന്ന പഠനക്യാമ്പിന് പരിസ്ഥിതി പ്രവര്‍ത്തകനും ദേശീയ ഹരിതസേനാ മലപ്പുറം ജില്ലാ കോ ഓഡിനേറ്ററുമായ ഹാമിദലി വാഴക്കാട് നേതത്വം നല്‍കി.
നാട്ടിലെ വിവിധ പ്രാദേശിക കൂട്ടായ്മകളുടെ സഹകരണത്തോടെ കേരള സോഷ്യല്‍ ഫോറസ്ട്രി യുടെ സഹായത്താല്‍ ചാലിയാര്‍ തീരത്ത് 10000 വൃക്ഷത്തൈകള്‍ വെച്ച് പിടിച്ചിച്ച സാമൂഹിക വനവത്കരണ പദ്ധതി നടപ്പിലാക്കിയ ശേഷമാണ് ദോഹയിലെ ഈ പ്രവാസി കൂട്ടായ്മ പരിസ്ഥിതി ചര്‍ച്ച സംഘടിപ്പിച്ചത് . ഹാമിദലി വാഴക്കാടിനൊപ്പമുള്ള സഹവാസ യാത്രയും പരിപാടിയുടെ ഭാഗമായി നടന്നു.