മക്ക ക്രയിന്‍ ദുരന്തം; 40 പേര്‍ക്കെതിരെ കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്

Update: 2017-10-29 16:15 GMT
Editor : admin
മക്ക ക്രയിന്‍ ദുരന്തം; 40 പേര്‍ക്കെതിരെ കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്

ഹറം വികസന പദ്ധതി നടപ്പാക്കിയിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉന്നത ഉദ്വോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, ടെക്നീഷ്യന്‍മാര്‍ തുടങ്ങി 30 പേരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 പേരുമാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ സെപ്തംബറില്‍ മക്കയിലെ മസ്ജിദുല്‍ ഹറാമിലുണ്ടായ ക്രയിന്‍ ദുരന്തത്തിന് കാരണക്കാരായ 40 പേര്‍ക്കെതിരെ കുറ്റം ചുമത്തിയതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദയിലെ മൂന്നു കോടതികളിലായാണ് കുറ്റം ആരോപിക്കപ്പെട്ടവര്‍ വിചാരണ നേരിടുക.

ഹറം വികസന പദ്ധതി നടപ്പാക്കിയിരുന്ന കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ഉന്നത ഉദ്വോഗസ്ഥര്‍, ഡയറക്ടര്‍മാര്‍, ടെക്നീഷ്യന്‍മാര്‍ തുടങ്ങി 30 പേരും വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ 10 പേരുമാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. അടുത്താഴ്ച വിചാരണ ആരംഭിക്കുന്നതോടെ കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെടുമെന്നാണ് കരുതപ്പെടുന്നത്. പ്രോസിക്യൂട്ടര്‍ ജനറല്‍ കുറ്റാരോപിതരുടെ ലിസ്റ്റ് തയാറാക്കിവരുന്നതായും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിച്ചശേഷം കോടതി പ്രാഥമിക വിധി പുറപ്പെടുവിക്കും.

Advertising
Advertising

കേസുമായി ബന്ധപ്പെട്ട ദുരന്തത്തില്‍ ജീവഹാനി സംഭവിച്ചവര്‍ക്കും പരിക്ക് പറ്റിയവര്‍ക്കുമുള്ള ദിയ ധനം (blood money), നഷ്ടപരിഹാരങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ പൊതുകോടതി കൈകാര്യം ചെയ്യുമെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി. ക്രൈന്‍ ദുരന്തത്തിന് തൊട്ടുടനെ ആരംഭിച്ച കേസന്വേഷണത്തിന്‍െറ ഭാഗമായി നിരവധി അന്താരാഷ്ട്ര സുരക്ഷ കമ്പനികളുമായും പദ്ധതി നടപ്പാക്കുന്ന കമ്പനിയിലെ 200 ഓളം വിവിധ ജീവനക്കാരുമായും തെളിവെടുപ്പ് നടത്തിയിരുന്നു. കൂടാതെ ഹറം വികസന പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളും കരാര്‍,മെയ്ന്‍റനന്‍സ് വ്യവസ്ഥകളും വിലയിരുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര വിദഗ്ദരുടെ അഭിപ്രായങ്ങള്‍ ദുരന്തം വ്യക്തമാക്കുന്ന ക്യാമറ ദൃശ്യങ്ങള്‍ തുടങ്ങി സംഭവവുമായി ബന്ധപ്പെട്ട് അനേകം വിഷയങ്ങളില്‍ ഇതിനകം അന്വേഷണം പൂര്‍ത്തിയായിക്കഴിഞ്ഞു. ശക്തമായ കാറ്റടിച്ചപ്പോള്‍ ദുരന്തത്തിന് കാരണമായ ക്രൈന്‍ തെറ്റായ ദിശയിലായിരുന്നുവെന്നും കണ്ടത്തെിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എഞ്ചിനീയര്‍മാരും ഓപ്പറേറ്റിംഗ് ടെക്നീഷ്യന്‍സും തമ്മില്‍ നടത്തിയ കത്തിടപാടുകളും പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ വ്യക്തിനിയമത്തിന്‍െറ അടിസ്ഥാനത്തില്‍ ജീവഹാനി, പൊതുമുതല്‍ നഷ്ടം തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News