സൌദിയിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ മരിച്ചു

Update: 2018-04-30 14:24 GMT
Editor : admin
സൌദിയിലുണ്ടായ തീപിടുത്തത്തില്‍ 10 പേര്‍ മരിച്ചു

മരിച്ചവരില്‍ എട്ടു പേര്‍ ഇന്ത്യക്കാരെന്ന് സംശയം. മലയാളികള്‍ അപകടത്തില്‍പ്പെട്ടിട്ടില്ലെന്ന് സൂചന

റിയാദില്‍ ഫര്‍ണിച്ചര്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ആറ് ഇന്ത്യാക്കാരുള്‍പ്പെടെ 10 പേര്‍ മരിച്ചു. ബദര്‍ സ്ട്രീറ്റിലെ ശിഫയില്‍ ഫര്‍ണിച്ചര്‍ കമ്പനിയുടെ ഫാക്ടറിക്കാണ് തീപിടിച്ചത്. മരിച്ചവരില്‍ രണ്ട് ബംഗ്ലാദേശികളും രണ്ട് പാകിസ്താനികളും പെടും. മലയാളികളാരും ഇവിടെ ജോലി ചെയ്യുന്നില്ല.

Full View

ഇന്ന് പുലര്‍ച്ചെ നാലേകാലിനാണ് അപകടം. റിയാദ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തെ ശിഫയില്‍ ഫര്‍ണീച്ചര്‍ കമ്പനിയുടെ ഫാക്ടറിക്കാണ് തീപിടിച്ചത്.
സിവില്‍ ഡിഫന്‍സും പൊലീസും റെഡ്ക്രസന്റും ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി. തൊഴിലാളികള്‍ താമസിച്ചിരുന്നത് ഫാക്ടറിക്കുള്ളിലാണ്. തീപൊള്ളലേറ്റ് കത്തിക്കരിഞ്ഞാണ് മൂന്ന് പേരുടെ മരണം. ഏഴ് പേര്‍ ശ്വാസം മുട്ടിയും.

മൃതദേഹങ്ങള്‍ കിങ് സഊദ് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയിലേക്ക് മാറ്റി. അവശനിലയിലായ മൂന്നു പേരെ ആശുപത്രിയിലെത്തിച്ചു. ഫര്‍ണീച്ചറുകള്‍ക്കുള്ള മര ഉരുപ്പടികള്‍ തയ്യാറാക്കുന്നതാണ് കമ്പനി. പെയിന്റിങാണ് പ്രധാന ജോലി. നിറയെ പെയിന്‍റും പോളിമര്‍ വസ്തുക്കളുമുണ്ടായിരുന്നു ഇവിടെ. ഷോട്ട് സര്‍ക്യൂട്ടോടെ ഇവയിലൂടെ തീ ആളിക്കത്തിയെന്നാണ് വിവരം. നിരവധി പണിശാലകളുള്ള പ്രദേശത്താണ് സംഭവം. വിവിധ വിഭാഗങ്ങള്‍ ഒന്നിച്ചു നടത്തിയ പരിശ്രമമാണ് മറ്റ് സ്ഥാപനങ്ങളിലേക്ക് തീപടരുന്നത് തടഞ്ഞത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News