സൗദിയില്‍ വിദേശി സെയില്‍സ് റെപ്രസെന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്നത് അടിസ്ഥാനരഹിതം

Update: 2018-05-03 05:01 GMT
സൗദിയില്‍ വിദേശി സെയില്‍സ് റെപ്രസെന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്നത് അടിസ്ഥാനരഹിതം

സെയില്‍സ് റെപ്രസന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം.

സൗദിയില്‍ വിദേശി സെയില്‍സ് റെപ്രസെന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് തൊഴില്‍ മന്ത്രാലയം. 19 തസ്തികകളില്‍ മാത്രമാണ് സ്വദേശി വത്കരണം പ്രഖ്യാപിച്ചത്. ഇതൊഴികെ ഒരു ജോലിയിലും ഇഖാമ പുതുക്കലിന് തടസ്സമില്ലെന്നും മന്ത്രാലയം വിശദീകരിച്ചു.

Full View

സെയില്‍സ് റെപ്രസന്റേറ്റീവുകളുടെ ഇഖാമ പുതുക്കില്ലെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം. നേരത്തെ പ്രഖ്യാപിച്ച 19 തസ്തികകളാണ് സ്വദേശികള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്. മറ്റുള്ള പ്രൊഫഷനുകളുടെ ഇഖാമ പതുക്കുന്നതിന് നിയമപരമായ തടസമില്ലെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. കൂടാതെ പുതുതായി പ്രഖ്യാപിച്ച 12 മേഖലയിലെ ജോലികള്‍ സെപ്റ്റംബര്‍ 11 മുതല്‍ സ്വദേശിവത്കരണത്തിന്റെ പരിധിയില്‍ വരികയും ചെയ്യും. സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് തൊഴില്‍ മന്ത്രാലയത്തിന്റെ ഔദ്യോഗിക വിജ്ഞാപനമുണ്ടാകും. ഇതല്ലാത്ത വ്യാജ പ്രചാരണങ്ങള്‍ വിശ്വസിക്കരുതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.

Tags:    

Similar News