ഗാർഹിക തൊഴിലാളികൾക്കായി കുവൈത്ത് മനുഷ്യാവകാശ സമിതിയുടെ കൈപ്പുസ്തകം

Update: 2018-05-26 16:54 GMT
Editor : Ubaid

ഡച്ച് എംബസ്സിയുടെ സഹകരണത്തോടെ ആരംഭിച്ച "റ്റുഗതർ" പദ്ധതിയുടെ ഭാഗമായാണ് ഗൈഡ് പ്രസിദ്ധീകരിച്ചതെന്നു മനുഷ്യാവകാശ സമിതി അധ്യക്ഷൻ ഖാലിദ് ഹമീദി അൽ ആജ്മി പറഞ്ഞു.

Full View

കുവൈത്ത് മനുഷ്യാവകാശ സമിതി ഗാർഹിക ത്തൊഴിലാളികൾക്കായി കൈപ്പുസ്തകം പുറത്തിറക്കി. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ഡൊമസ്റ്റിക് ലേബർ ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെയാണ് അഞ്ചു ഭാഷകളിൽ കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട നിയമങ്ങൾ ലളിതമായി വിവരിക്കുന്ന പുസ്തകം എയർപോർട്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സൗജന്യമായി ലഭ്യമാക്കാനാണ് മനുഷ്യാവകാശ സമിതിയുടെ പദ്ധതി

Advertising
Advertising

ഡച്ച് എംബസ്സിയുടെ സഹകരണത്തോടെ ആരംഭിച്ച "റ്റുഗതർ" പദ്ധതിയുടെ ഭാഗമായാണ് ഗൈഡ് പ്രസിദ്ധീകരിച്ചതെന്നു മനുഷ്യാവകാശ സമിതി അധ്യക്ഷൻ ഖാലിദ് ഹമീദി അൽ ആജ്മി പറഞ്ഞു. വിദേശ തൊഴിലാളികളെ തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. ഇംഗ്ലീഷ് ഹിന്ദി, ഉറുദു, ഫിലിപ്പിനോ, അറബിക് എന്നീ ഭാഷകളിൽ ചിത്രങ്ങൾ സഹിതമാണ് കൈപ്പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. ഗാർഹിക മേഖലയിലെ തൊഴിലാളികൾക്ക് അന്താരാഷ്‌ട്ര കരാറുകൾ പ്രകാരമുള്ള നിയമ പരിരക്ഷയും അവകാശങ്ങളും ഉറപ്പു നൽകുന്നതാണു കുവൈത്തിലെ പുതിയ ഗാർഹിക ത്തൊഴിലാളി നിയമമെന്നും നിയമത്തെ കുറിച്ചുള്ള അജ്ഞത മൂലം തൊഴിലാളികൾക്ക് അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുകയാണ് 'ടുഗതർ' പ്രോജക്റ്റ് കൊണ്ട് ഉദ്യേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സിവിൽ നിയമങ്ങളുമായി ബന്ധപ്പെട്ട കൈപ്പുസ്തകവും പ്രസിദ്ധീകരിക്കും. ആശുപത്രികൾ ക്ലിനിക്കുകൾ, എയർപോർട്ട് മാളുകൾ തുടങ്ങിയ പൊതു കേന്ദ്രങ്ങളിൽ കൈപ്പുസ്തകം ലഭ്യമാക്കാനാണ് പദ്ധതി. തൊഴിൽ നിയമങ്ങൾ സ്മാർട് ഫോണുകളിൽ ലഭ്യമാക്കുന്നതിനുള്ള ബഹുഭാഷആപ്ലിക്കേഷനും അണിയറയിൽ ഒരുങ്ങുന്നതായി ഖാലിദ് ഹമീദികൂട്ടിച്ചേർത്തു.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News