ഖത്തറിലെ പ്രവാസികള്‍ക്ക് കലയുടെ പുത്തന്‍രാവ് സമ്മാനിച്ച് മീഡിയവണ്‍ പ്രവാസോത്സവം

ഖത്തറിലെ ഭരണകലാസാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Update: 2019-04-13 03:01 GMT

ഖത്തറിലെ പ്രവാസികള്‍ക്ക് കലാ ആസ്വാദനത്തിന്‍റെ പുത്തന്‍ അനുഭവങ്ങള്‍ സമ്മാനിച്ച് മീഡിയവണ്‍ പ്രവാസോത്സവം . സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും സംഗീതജ്ഞന്‍ സ്റ്റീഫന്‍ ദേവസ്സിയും ചേര്‍ന്ന് നയിച്ച മെഗാ മ്യൂസിക് നൈറ്റ് കാണാന്‍ പതിനായിരത്തോളം പ്രവാസികളാണ് ലുസൈല്‍ അറീനയിലേക്ക് എത്തിയത്. ഖത്തറിലെ ഭരണകലാസാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

Full View

വിജയ് യേശുദാസ്, സിതാര, നരേഷ് അയ്യര്‍, ശരണ്യ ശ്രീനിവാസ്, ശ്രേയ എന്നിവരുടെ സംഗീത സദസ്സും പരിപാടിക്ക് പകിട്ടേകി. പല പാട്ടുകളക്കുമൊപ്പം ഡിക്യൂ നൃത്തം വെച്ചതോടെ ആവേശം പാരമ്യത്തിലായി. ഇന്തോ ഖത്തര്‍ സാംസ്കാരിക സമന്വയത്തിന്‍റെ വിളംബരമായി അറബി കലാകാരന്മാര്‍ അവതരിപ്പിച്ച ദബ്കയെ സദസ്സ് കയ്യടികളോടെയാണ് ഏറ്റെടുത്തത്. മീഡിയവണ്‍ ഡെപ്യൂട്ടി സി.ഇ.ഒ എം. സാജിദ്, സഫാരി ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡയറക്ടര്‍ ഷഹീന്‍ ബക്കര്‍, അസീം ടെക്നോളജി സി.ഇ.ഒ ഷഫീഖ് കബീര്‍, വണ്‍ എഫ്.എം സി.ഇ.ഒ നവീദ് അബ്ദുള്ള, ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍ ഓഫീസര്‍ ലഫ്റ്റനന്‍റ് ഫഹദ് അലി അന്നു ഐമി, കെസി അബ്ദുല്‍ ലത്തീഫ്, റഹീം ഓമശ്ശേരി, മീഡിയവണ്‍ മാര്‍ക്കറ്റിങ് വിഭാഗം തലവന്‍ സി മാത്യൂ, ഷബീര്‍ ബക്കര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Similar News