എൻഒസി ലഭിച്ചില്ല: നേപ്പാളിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ യാത്ര മുടങ്ങി

സൗദിയിലേക്ക് നിലവിൽ നേരിട്ട് വിമാന സർവീസ് ഇല്ലാത്തത് കാരണമാണ് പ്രവാസികൾ നേപ്പാൾ വഴി യാത്ര ചെയ്യുന്നത്.

Update: 2021-04-13 07:31 GMT

ഇന്ത്യൻ എംബസിയിൽ നിന്നും എൻഒസി ലഭിക്കാത്തതിനെ തുടർന്ന് നേപ്പാളിൽ കുടുങ്ങിയ സൗദി പ്രവാസികളുടെ യാത്ര മുടങ്ങി. രണ്ടു വിമാനങ്ങളിലായി മുപ്പതോളം പേർക്ക് മാത്രമാണ് ഇന്ന് യാത്ര ചെയ്യാനായത്. എൻഒസി ലഭിക്കാത്ത നാനൂറോളം പേർ വിമാനത്താവളത്തിൽ നിന്ന് മടങ്ങി .

നേപ്പാളിൽ നിന്ന് സൗദിയിലേക്ക് ഇന്ന് മൂന്ന് വിമാനങ്ങളാണ് സർവീസ് നടത്തുന്നത്. ഇതിൽ എഴുനൂറോളം ഇന്ത്യക്കാരാണ് യാത്ര ചെയ്യേണ്ടത്. ഇതിൽ 50ൽ താഴെ പേർക്ക് മാത്രമാണ് ഇന്നലെ ഇന്ത്യൻ എംബസി എൻഒസി നൽകിയത്. എന്‍ഒസി ലഭിക്കാത്തവരും രാവിലെ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാന കമ്പനികൾ ബോർഡിങ് പാസ് നൽകിയില്ല.

Advertising
Advertising

ഇന്ന് രാത്രിയിലെ വിമാനത്തിൽ പോകേണ്ട ഭൂരിഭാഗം യാത്രക്കാർക്കും എൻഒസി ലഭിച്ചിട്ടില്ല. ഏവരുടെയും യാത്ര മുടങ്ങാനാണ് സാധ്യത. വീണ്ടും ടിക്കറ്റ് എടുക്കാൻ അമ്പതിനായിരം രൂപയിലധികം ചെലവഴിക്കേണ്ടിവരും.

എൻഒസി അപേക്ഷ ഓൺലൈൻ വഴി ആക്കിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് യാത്രക്കാർ പറയുന്നു. സൗദിയിലേക്ക് നിലവിൽ നേരിട്ട് വിമാന സർവീസ് ഇല്ലാത്തത് കാരണമാണ് പ്രവാസികൾ നേപ്പാൾ വഴി യാത്ര ചെയ്യുന്നത്. സർക്കാർ ഇടപെട്ട് എൻഒസി ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നാണ് പ്രവാസികൾ ആവശ്യപ്പെടുന്നത്.


Full View

 

Tags:    

Similar News