ബഹ്റൈനിൽ വാഹനാപകടം: കൊല്ലം സ്വദേശിയായ വിദ്യാർഥി മരിച്ചു

പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ഹിദ്ദിൽ വച്ചാണ് അപകടമുണ്ടായത്

Update: 2025-03-17 08:20 GMT

മനാമ: ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ കൊല്ലം സ്വദേശിയായ വിദ്യാർഥി മരിച്ചു. ഇന്ത്യൻ സ്‌കൂൾ ബഹ്റൈൻ ഒൻപതാം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് സഊദ് (14) ആണ് മരിച്ചത്. കൊല്ലം മുഖത്തല സ്വദേശി സൈനുൽ ആബിദീന്റെ മകനാണ്. കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ഹിദ്ദിൽ വച്ചാണ് അപകടമുണ്ടായത്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News