ഇൻഡിഗോ ഇനി ബഹ്റൈനിൽനിന്നും; സർവീസ് ആഗസ്റ്റ് രണ്ട് മുതൽ

ടെർമിനൽ മാറിക്കയറാൻ എയർലൈൻസിന്റെ ബസ്​ ഷട്ടിൽ സർവീസ്​ നടത്തും. യാത്രക്കാർ ഹാൻഡ്​ ബാഗേജ്​ മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക്​ ഇൻ ബാഗേജ്​ എയർലൈൻസ്​ തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും.

Update: 2022-07-19 01:35 GMT

മനാമ: പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ്​ ആഗസ്റ്റ്​ രണ്ട്​ മുതൽ ബഹ്​റൈനിൽനിന്ന്​ സർവീസ്​ ആരംഭിക്കുന്നു. ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ്​ ആരംഭിച്ചുകഴിഞ്ഞു. ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. മുംബൈയിൽനിന്ന്​ ഇൻഡിഗോ ആഭ്യന്തര സർവീസ്​ നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്​റൈനിൽനിന്ന്​ ടിക്കറ്റ്​ ബുക്ക്​ ചെയ്യാൻ കഴിയും എന്നതാണ്​ സവിശേഷത. ആഴ്ചയിൽ എല്ലാ ദിവസവും സർവീസ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന്​ രണ്ടിലെത്തിയാണ്​ ആഭ്യന്തര റൂട്ടുകളിലേക്ക്​ യാത്ര ചെയ്യേണ്ടത്​.

Advertising
Advertising

ടെർമിനൽ മാറിക്കയറാൻ എയർലൈൻസിന്റെ ബസ്​ ഷട്ടിൽ സർവീസ്​ നടത്തും. യാത്രക്കാർ ഹാൻഡ്​ ബാഗേജ്​ മാത്രം കൈവശം എടുത്താൽ മതിയാകും. ചെക്ക്​ ഇൻ ബാഗേജ്​ എയർലൈൻസ്​ തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റും. കോഴിക്കോട്ടേക്കുള്ള യാത്രക്കാർക്ക്​ മുബൈയിൽ അഞ്ച്​ മണിക്കൂർ 10 മിനിറ്റ്​ കാത്തിരിപ്പുണ്ട്​. കൊച്ചിയിലേക്കുള്ള യാത്രക്കാർക്ക്​ മൂന്ന്​ മണിക്കൂർ 15 മിനിറ്റാണ്​ കാത്തിരിപ്പ്​ സമയം. മറ്റ്​ സ്ഥലങ്ങളിലേക്കും സമാന രീതിയിൽ കാത്തിരിപ്പ്​ സമയമുണ്ടാകും. ഇന്ത്യയിൽനിന്ന്​ ബഹ്​റൈനിലേക്ക്​ വരുമ്പോൾ മുംബൈയിലായിരിക്കും യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുക. ബഹ്​റൈനിൽനിന്നുള്ള യാത്രക്കാരന്​ 30 കിലോയാണ്​ ചെക്ക്​ ഇൻ ലഗേജ്​ അനുവദിക്കുന്നത്​. തുടർന്ന്​ ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്യുമ്പോഴും ഇതേ തൂക്കം തന്നെ അനുവദിക്കും. ആഗസ്​റ്റ്​ രണ്ടിന്​ ബഹ്​റൈനിൽനിന്ന്​ കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും​ പുറപ്പെടുന്ന വിമാനങ്ങളിൽ 67 ദിനാറാണ്​ ടിക്കറ്റ്​ നിരക്ക്​. ബഹ്​റൈനിൽനിന്ന്​ പുലർച്ചെ ഒരു മണിക്ക്​ പുറപ്പെടുന്ന വിമാനം​ ഉച്ചക്ക്​ 2.15ന്​ കോഴിക്കോട്ടേത്തും. കോഴിക്കോട്​ നിന്ന്​ ഉച്ചക്ക്​ 2.50ന്​ പുറപ്പെട്ട്​ രാത്രി 11.35ന്​ ബഹ്​റൈനിൽ എത്തുന്ന വിധമാണ്​ സമയം ക്രമീകരിച്ചിരിക്കുന്നത്​. വേൾഡ്​ ട്രാവൽ സർവീസ്​​ ആണ്​ ബഹ്​റൈനിലെ ഇൻഡിഗോയുടെ ജനറൽ സെയിൽസ്​ ഏജന്‍റ്​.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News