ബോകിസിങ് ഇതിഹാസം മേരി കോം തന്റെ മെഡൽ ഖത്തർ ഒളിമ്പിക്‌സ് മ്യൂസിയത്തിന് സമ്മാനിച്ചു

ദോഹയിൽ ഇന്ന് നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഇവ മ്യൂസിയം അധികൃതർക്ക് കൈമാറി. ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസും ചടങ്ങിൽ സംബന്ധിച്ചു.

Update: 2021-12-02 18:08 GMT

ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം തന്റെ മെഡലുൾപ്പെടെയുള്ളവ ഖത്തർ ഒളിമ്പിക്‌സ് സ്‌പോർട്‌സ് മ്യൂസിയത്തിന് സമ്മാനിച്ചു. മെഡലിന് പുറമെ മത്സരത്തിനുപയോഗിച്ചിരുന്ന ഗ്ലൗ്‌സ്, ജഴ്‌സി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന സ്‌പോർട്‌സ് മ്യൂസിയത്തിലേക്ക് നൽകിയത്. മ്യൂസിയത്തിൽ ഇവ പ്രദർശനത്തിന് വെക്കും.

ദോഹയിൽ ഇന്ന് നടന്ന ചടങ്ങിൽ ഖത്തറിലെ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഇവ മ്യൂസിയം അധികൃതർക്ക് കൈമാറി. ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഡോ. മോഹൻ തോമസും ചടങ്ങിൽ സംബന്ധിച്ചു. സച്ചിൻ ടെണ്ടുൽക്കർ, പി.വി സിന്ധു എന്നിവരുടെ ചിത്രങ്ങളും മ്യൂസിയത്തിൽ ഇടംപിടിച്ചിട്ടുണ്ട്.

Advertising
Advertising

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News