കുവൈത്തില്‍ അർബുദ ബാധിതർ വര്‍ദ്ധിക്കുന്നു: ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു

ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് കുവൈത്തില്‍ കാൻസർ രോഗബാധിതരുടെ വർദ്ധനവ്. രോഗബാധിതരില്‍ പകുതിയും പ്രവാസികളാണ്

Update: 2023-10-02 18:09 GMT
Editor : abs | By : Web Desk
Advertising

കുവൈത്ത്: രാജ്യത്ത് അർബുദ ബാധിതർ വര്‍ദ്ധിക്കുന്നതായി ദേശീയ കാൻസർ ബോധവൽക്കരണ കാമ്പയിൻ ചെയർമാൻ ഡോ. ഖാലിദ് അൽ-സലാഹ്.  നേരത്തെയുള്ള പരിശോധനകള്‍ വഴി സ്തനാർബുദം ഒരു പരിധിവരെ പ്രതിരോധിക്കുവാന്‍ കഴിയുമെന്ന് അൽ-സലാഹ് പറഞ്ഞു. രാജ്യത്ത് സ്തനാർബുദ ബോധവൽക്കരണ കാമ്പയിന് തുടക്കംകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു ശതമാനം മുതല്‍ അഞ്ച് ശതമാനം വരെയാണ് കുവൈത്തില്‍ കാൻസർ രോഗബാധിതരുടെ വർദ്ധനവ്. അർബുദ ബാധിതരില്‍ പകുതിയും പ്രവാസികളാണ്. വൻകുടലിനെ ബാധിക്കുന്ന അർബുദമാണ് കുവൈത്തിൽ കൂടുതൽ കണ്ടു വരുന്നത്. സ്ത്രീകളിൽ ഗർഭപാത്രം, സ്തനാർബുദം, തൈറോയ്ഡ് എന്നിവയിലുണ്ടാകുന്ന അർബുദങ്ങളും അടുത്തകാലത്തായി കൂടി വരുന്നതായി അധികൃതർ അറിയിച്ചു. നാൽപ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകൾ പരിശോധനകൾക്കായി കാമ്പയിൻ അധികൃതരുമായി ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. 

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News