ഖത്തറിൽ കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റൽ കോപ്പിയായി സൂക്ഷിക്കാം

മുതിർന്നവരുടെ ഐഡി രജിസ്റ്റർ ചെയ്യുന്നതിന് സമാനമായ രീതി തന്നെയാണ് സ്വീകരിക്കേണ്ടത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഈ ഡിജിറ്റൽ ഐഡി ഉപയോഗിക്കാനാകും.

Update: 2021-12-26 15:09 GMT

ഖത്തറിൽ 18 വയസിൽ താഴെയുള്ള കുട്ടികളുടെ താമസരേഖയും ഇനി ഡിജിറ്റൽ കോപ്പിയായി സൂക്ഷിക്കാം. മെട്രാഷ് -2 ആപ്പിൽ ഇതിനായി സൗകര്യം ഒരുക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതിനായി മെട്രാഷ് ആപ്പിൽ ഐഡി രജിസ്റ്റർ ചെയ്യണം. മുതിർന്നവരുടെ ഐഡി രജിസ്റ്റർ ചെയ്യുന്നതിന് സമാനമായ രീതി തന്നെയാണ് സ്വീകരിക്കേണ്ടത്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉൾപ്പെടെ ഈ ഡിജിറ്റൽ ഐഡി ഉപയോഗിക്കാനാകും. മലയാളം ഉൾപ്പെടെ ആറ് ഭാഷകളിലായി 220 സേവനങ്ങൾ മെട്രാഷ് ആപ്പ് വഴി നൽകുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News