ഗ്ലോബൽ വില്ലേജ് പുതിയ സീസണ് തുടക്കം; ആദ്യദിനം ഒഴുകിയെത്തിയത് ആയിരങ്ങൾ

ഒ​ട്ടേറെ പുതുമകൾ നിറഞ്ഞതാണ്​ പുതിയ സീസൺ.

Update: 2022-11-06 17:42 GMT

ദുബൈ ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസണ് മികച്ച തുടക്കം. ഏപ്രിൽ വരെ ആറു മാസത്തിലേറെ നീളുന്ന ഗ്ലോബൽ വില്ലേജ് സീസൺ തേടി നിത്യവും ആയിരങ്ങളാണ്​ വന്നുചേരുന്നത്​. നവംബർ, ഡിസംബർ മാസങ്ങളിലെ സഞ്ചാരികളുട ഒഴുക്ക്​ മുൻനിർത്തി വിപുലമായ ക്രമീകരണങ്ങളാണ്​ അധികൃതർ ഏർപ്പെടുത്തിയിരിക്കുന്നത്​.

ഒ​ട്ടേറെ പുതുമകൾ നിറഞ്ഞതാണ്​ പുതിയ സീസൺ. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ വൻ സന്ദർശക തിരക്കാണ്​ ഗ്ലോബൽ വില്ലേജിൽ അനുഭവപ്പെടുന്നത്​. ഏറ്റവും ചുരുങ്ങിയ ചെലവിൽ മികച്ച വിനോദം ആസ്വദിക്കാൻ മറ്റൊരു കേന്ദ്രം ദുബൈയിൽ വേറെയില്ല. അതുകൊണ്ടുതന്നെ മലയാളികൾ ഉൾപ്പെടെ നിത്യവും ആയിരക്കണക്കിനാളു​കളാണ്​ ആഗോള ഗ്രാമത്തിലേക്ക്​ എത്തുന്നത്​.

വരും ദിവസങ്ങളിൽ വൻതോതിൽ സന്ദർശകരെയാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ ഗ്ലോബൽ വില്ലേജ്​ അധികൃതർ വ്യക്തമാക്കി. പ്രധാന സ്റ്റേജിൽ നിരവധി പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്​. വിവിധ സേവനങ്ങൾ ഒരുക്കുന്ന ഗ്ലോബൽ വില്ലേജിലെ വ്യാപാര സ്ഥാപനങ്ങളും ഏജൻസികളും പുതിയ സീസണിൽ ഏറെ പ്രതീക്ഷയിലാണ്​.

ലോകകപ്പും മറ്റ്​ അനുകൂല സാഹചര്യങ്ങളും യൂറോപ്പ്​ ഉൾപ്പെടെ ലോക രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്​റ്റ്​ പ്രവാഹം ശക്തമാക്കിയതും ഗ്ലോബൽ വില്ലേജിന്​ തുണയായി മാറുകയാണ്​.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News