ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ശൈത്യകാല അവധിയിലേക്ക്; ക്ലാസുകൾ ഇനി ജനുവരി ആദ്യവാരം മുതൽ

ഗോബ്ര ഇന്ത്യൻ സ്‌കൂൾ അടക്കമുള്ള പല സ്ഥാപനങ്ങളില കഴിഞ്ഞ ദിവസങ്ങളിൽ അവധി തുടങ്ങിയിട്ടുണ്ട്. അവധിക്കാലത്ത് നാട്ടിൽ പോകുന്ന പ്രവാസികളുടെ എണ്ണത്തിൽ ഇക്കുറി വൻ കുറവുണ്ടാകാനാണ് സാധ്യത.

Update: 2021-12-10 18:29 GMT

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ശൈത്യകാല അവധിയിലേക്ക്. മൂന്ന് ആഴ്ച മുതൽ ഒരുമാസംവവരെ നീളുന്നതാണ് അവധി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് ശേഷം ജനുവരി ആദ്യ വാരത്തോടെയായിക്കും ഇനി സ്‌കൂളുകൾ തുറക്കുക. വിവിധ ദിവസങ്ങളിലായാണ് ഒമാനിലെ 21 ഇന്ത്യൻ സ്‌കൂളുകൾ അവധി ആരംഭിക്കുന്നത്. അവധി സംബന്ധിച്ച് വിദ്യാലയ അധികൃതർ വിദ്യാർഥികൾക്കും ജീവനക്കാർക്കും സർക്കുലർ വഴി വിവരം നൽകി.

ഗോബ്ര ഇന്ത്യൻ സ്‌കൂൾ അടക്കമുള്ള പല സ്ഥാപനങ്ങളില കഴിഞ്ഞ ദിവസങ്ങളിൽ അവധി തുടങ്ങിയിട്ടുണ്ട്. അവധിക്കാലത്ത് നാട്ടിൽ പോകുന്ന പ്രവാസികളുടെ എണ്ണത്തിൽ ഇക്കുറി വൻ കുറവുണ്ടാകാനാണ് സാധ്യത. സിബിഎസ്ഇ അർധ വർഷിക പരീക്ഷ 10, 12 ക്ലാസുകൾക്ക് നടക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പല അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇപ്രാവശ്യം അവധി പ്രയോജപ്പെടുത്താനകാത്ത സാഹചര്യവുമാണ്. പലരും രണ്ടരവർഷത്തെ കാലത്തിന് ശേഷമാണ് നാട്ടിലേക്ക് പോകാനായി നിൽക്കുന്നത്. ഇതിനിടക്ക് വന്ന ഒമിക്രോൺ ഭീതിയും വിമാനത്തിന്റെ ഉയർന്ന ചാർജുമെല്ലാം പലരേയും യാത്ര മാറ്റിവെക്കാനും മറ്റും പ്രേരിപ്പിക്കുകയാണ്. എയർ ബബ്ൾ കരാർ നിലനിൽക്കുന്നതിനാൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കേരളത്തിൽ നിന്ന് ഒമാനിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News