കുവൈത്തിൽ ആപ്പിൾ പേ സേവനം ഡിസംബർ ഏഴ് മുതൽ

ബാങ്ക് കാർഡുകൾ ഉപയോഗിക്കാതെ തന്നെ നേരിട്ട് പണമിടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിൾ ഉപകരണങ്ങൾക്കായുള്ള കോൺടാകട്ലെസ് പേയ്മെന്റ് സാങ്കേതികവിദ്യയാണ് ആപ്പിൾ പേ.

Update: 2022-11-24 15:16 GMT
Advertising

കുവൈത്ത് സിറ്റി: ആപ്പിൾ പേ സേവനം ഡിസംബർ ഏഴിന് കുവൈത്തിൽ ഔദ്യോഗികമായി ആരംഭിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ എല്ലാ ആപ്പിൾ ഫോൺ, ആപ്പിൾ വാച്ച് ഉപയോക്താക്കൾക്കും പുതിയ സേവനം ലഭ്യമാകും.

ബാങ്ക് കാർഡുകൾ ഉപയോഗിക്കാതെ തന്നെ നേരിട്ട് പണമിടപാടുകൾ നടത്താൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിൾ ഉപകരണങ്ങൾക്കായുള്ള കോൺടാകട്ലെസ് പേയ്മെന്റ് സാങ്കേതികവിദ്യയാണ് ആപ്പിൾ പേ. നേരത്തെ ഇത് സംബന്ധമായി ധനമന്ത്രാലയവും കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ അതോറിറ്റിയും ആപ്പിളുമായി ധാരണയിലെത്തിയിരുന്നു. രാജ്യത്ത് നിലവിൽ സാംസങ് പേ വഴി ഇടപാടുകൾ ലഭ്യമാണ്. ആപ്പിൾ പേ കൂടി വരുന്നതോടെ ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ സുഗമമാകും. നേരത്തെ രാജ്യത്തെ തിരഞ്ഞെടുത്ത മാളുകളിൽ ആപ്പിൾ പേ ട്രയൽ പ്രവർത്തനം നടത്തിയിരുന്നു. ട്രയൽ റണ്ണിൽ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളിൽ നിന്ന് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. സർക്കാർ നിഷ്‌കർഷിച്ച മുഴുവൻ നിബന്ധനകളും സേവനത്തിന് ആവശ്യമായ മറ്റു സാങ്കേതിക പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ നടപ്പിലാക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News