കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങളിലും ക്രിസ്തുമസ് ആഘോഷം

കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ണ്ണാഭമായ പരിപാടികളാണ് അരങ്ങേറിയത്.

Update: 2022-12-25 16:15 GMT

കുവൈത്ത് സിറ്റി: ക്രിസ്തുമസ് ആഘോഷത്തിന്‍റെ പൊലിമയിലാണ് പ്രവാസ ലോകത്തെ വിശ്വാസികള്‍. കുവൈത്തിലെ വിവിധ പ്രദേശങ്ങളില്‍ വര്‍ണ്ണാഭമായ പരിപാടികളാണ് അരങ്ങേറിയത്.

അലങ്കാര വിളക്കുകളും പുല്‍കൂടുകളും ക്രിസ്തമസ് ഗീതങ്ങളും പുണ്യ രാവിന് വര്‍ണ്ണ ശോഭ നല്‍കി. പാട്ടും മേളവുമായി വീടുകളും കടകളും കേറിയിറങ്ങുന്ന കരോള്‍ സംഘങ്ങളാല്‍ സജീവമായിരുന്നു ഈ പ്രാവിശ്യത്തെ ക്രിസ്തുമസ് നാളുകള്‍. കരോള്‍ ഗാനാലാപനം, പുല്‍ക്കൂട്‌ ഒരുക്കല്‍, ക്രിസ്തുമസ് ട്രീ അലങ്കരിക്കല്‍ തുടങ്ങിയ മത്സര പരിപാടികളും വിവിധ ഇടവകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു.

പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്മസ് ട്രീയും ഒരുക്കി ക്രൈസ്തവ ദേവാലയങ്ങൾ ദിവസങ്ങൾക്കുമുമ്പേ ആഘോഷത്തിന് ഒരുങ്ങിയിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും നീക്കിയ സാഹചര്യത്തിൽ സന്തോഷത്തോടെയാണ് കുടുംബങ്ങള്‍ ക്രിസ്തുമസിനെ വരവേറ്റത്. കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങളിലും വ്യത്യസ്തങ്ങളായ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഒരുക്കിയിരുന്നു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News