സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളുമായി കുവൈത്ത് എംബസി

കുവൈത്തിലെ വിവിധ ബിസിനസ്സ് ഗ്രൂപ്പുകളുടെ സഹായത്തോടെ ആരംഭിച്ച ബസ് പ്രൊമോഷൻ ക്യാമ്പയിൻ അംബാസഡറും അതിഥികളും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു

Update: 2022-08-11 19:09 GMT
Editor : afsal137 | By : Web Desk

കുവൈത്ത് സിറ്റി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളുമായി കുവൈത്തിലെ ഇന്ത്യൻ എംബസ്സി. ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിലുള്ള ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം അംബാസഡർ സിബി ജോർജ് നിർവഹിച്ചു. ഒരാഴ്ചക്കാലം നീളുന്ന ബസ് പ്രൊമോഷൻ ക്യാമ്പയിനും തുടക്കമായി.

ഇന്ത്യയും കുവൈത്തും തമ്മിലെ നയതന്ത്ര സൗഹൃദത്തിന്റെ അറുപതാം വാർഷികത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷക്കാലമായി നടത്തിവന്നിരുന്ന വിവിധ പരിപാടികളുടെ സമാപനവും കൂടിയാണ് ആഘോഷിക്കപ്പെടുന്നതെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ കുവൈത്ത് വാർത്താ വിതരണ മന്ത്രാലയത്തിലെ ഫോറിൻ മീഡിയ റിലേഷൻ വിഭാഗം മേധാവി മാസിൻ അൽ അൻസാരി മുഖ്യാതിഥിയായിരുന്നു.

Advertising
Advertising

കുവൈത്തിലെ വിവിധ ബിസിനസ്സ് ഗ്രൂപ്പുകളുടെ സഹായത്തോടെ ആരംഭിച്ച ബസ് പ്രൊമോഷൻ ക്യാമ്പയിൻ അംബാസഡറും അതിഥികളും ചേർന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെയും ഇന്ത്യ കുവൈത്ത് സൗഹൃദത്തിന്റെയും സന്ദേശം വിളംബരം ചെയ്യുന്ന പരസ്യങ്ങളുമായാണ് നൂറു പബ്ലിക് ട്രാൻസ്പോർട്ട് ബസുകൾ സർവീസ് നടത്തുക. വിവിധ രാജ്യങ്ങളുടെ നയതത്ര പ്രതിനിധികളും, പൗരപ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News