നിർമ്മാണ സൈറ്റിൽ നിന്ന് വസ്തുക്കൾ മോഷ്ടിച്ചു; കുവൈത്തില്‍ പ്രവാസി സംഘം പിടിയിൽ

ഏഷ്യൻ വംശജരായ ആറംഗ സംഘത്തെ ജഹ്‌റ ഗവർണറേറ്റ് പോലീസാണ് പിടികൂടിയത്

Update: 2024-10-28 14:41 GMT
Editor : ubaid | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-മുത്ത്വലാഇൽ നിർമ്മാണ വസ്തുക്കൾ മോഷ്ടിച്ചെന്ന് ആരോപിക്കപ്പെട്ട ഏഷ്യൻ വംശജരായ ആറംഘ സംഘത്തെ ജഹ്‌റ ഗവർണറേറ്റ് ഇൻവസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സൈറ്റുകളിൽ നിന്ന് മോഷ്ടിക്കപ്പെട്ടവ കുറഞ്ഞ വിലയിൽ വിൽക്കുകയായിരുന്നു സംഘം.

 

താമസക്കാരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയത്.സംഘം പ്രവർത്തിക്കുന്ന ജ്‌ലീബ് ഏരിയയിലെ ഗോഡൗണിൽ നിന്നും വൻതോതിൽ മോഷ്ടിക്കപ്പെട്ട വസ്തുക്കൾ കണ്ടെടുത്തു. പ്രതികളെ കൂടുതൽ നിയമ നടപടികൾക്കായി ഉന്നത നിയമാധികാരികളിലേക്ക് റഫർ ചെയ്തു.

Tags:    

Writer - ubaid

contributor

Editor - ubaid

contributor

By - Web Desk

contributor

Similar News