രഹസ്യ വിവരത്തെ തുടർന്ന് കുവൈത്തിൽ വൻ വ്യാജ മദ്യ ശേഖരം പിടികൂടി

Update: 2023-09-13 19:17 GMT

കുവൈത്തിൽ വൻ വ്യാജ മദ്യ ശേഖരം പിടികൂടി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അബ്ദലി പ്രദേശത്തു നടന്ന പരിശോധനയിലാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യാജ മദ്യ നിർമ്മാണ ശാല കണ്ടെത്തിയത്. പിടിയിലായ പ്രവാസികളുടെയും പിടിച്ചെടുത്ത മദ്യ ശേഖരത്തിന്റെയും വിവരങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിട്ടു.

നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാജ മദ്യം വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി . വലിയ ബാരലുകളില്‍ മദ്യവും നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുള്ള അസംസ്കൃത വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായ പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News