കുവൈത്തിൽ ശക്തമായ മഴ: അടുത്ത ദിവസങ്ങളിലും മഴ തുടരും

രാജ്യത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് പ്രവചനം

Update: 2022-12-27 18:29 GMT

കുവൈത്ത്സിറ്റി: കുവൈത്തില്‍ ശക്തമായ മഴ. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. രാജ്യത്തിന്‍റെ തെക്കന്‍ ഭാഗങ്ങളില്‍ ഇടിയോട് കൂടിയ മഴയും ശക്തമായ കാറ്റിനും സാധ്യതയെന്നാണ് പ്രവചനം. കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. 

രാജ്യത്ത് മഴ നാളെയും തുടരുമെന്നും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകന്‍ അബ്ദുൽ അസീസ് അൽ ഖരാവി അറിയിച്ചു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മൂടല്‍മഞ്ഞും മഴ കാരണവും ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാല്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഡ്രൈവ് ചെയ്യരുതെന്നും അധികൃതര്‍ അറിയിച്ചു. 

Advertising
Advertising

രാത്രിയില്‍ മഴയോടപ്പം ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു . അടുത്ത ദിവസങ്ങളില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടാകും. പരമാവധി താപനില 17 ഡിഗ്രി സെൽഷ്യസ് വരെയും മരുപ്രദേശങ്ങളില്‍ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയാമെന്നും അധികൃതര്‍ പറഞ്ഞു. തണുപ്പ് കൂടുന്നതിനാല്‍ പുറത്ത് ഇറങ്ങുന്നവര്‍ തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രം ധരിക്കണമെന്ന് അബ്ദുൽ അസീസ് അൽ ഖരാവി പറഞ്ഞു. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News