'വിനോദ സഞ്ചാര സാധ്യതകൾ വർധിപ്പിക്കും'; രാജ്യ തലസ്ഥാനം മോടി കൂട്ടാൻ കുവൈത്ത്

സാമ്പത്തികവും, സാംസ്‌കാരികവുമായ വികസനവും വിനോദ സഞ്ചാര സാധ്യതകളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്

Update: 2022-06-27 19:25 GMT
Editor : afsal137 | By : Web Desk
Advertising

കുവൈത്ത് സിറ്റി: രാജ്യതലസ്ഥാനം മോടി കൂട്ടാൻ പദ്ധതിയുമായി കുവൈത്ത് മുനിസിപ്പാലിറ്റി. നഗര സൗന്ദര്യവൽക്കരണം സംബന്ധിച്ച പ്രോജക്റ്റ് പ്ലാൻ തയ്യാറാക്കുന്നതിന് സ്റ്റാന്റിംഗ് കമ്മിറ്റി അംഗീകാരം നൽകി. കുവൈത്തിന്റെ പാരമ്പര്യത്തിനും ജീവിത രീതിക്കും പരിസ്ഥിതിക്കും ഇണങ്ങുന്ന തരത്തിൽ, തലസ്ഥാനനഗരിയുടെ വികസനം സാധ്യമാക്കാനാണ് മുനിസിപ്പാലിറ്റിയുടെ ലക്ഷ്യം.

സാമ്പത്തികവും, സാംസ്‌കാരികവുമായ വികസനവും വിനോദ സഞ്ചാര സാധ്യതകളും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. കാപ്പിറ്റൽ സിറ്റിയെ അനുയോജ്യമായ പരിഷ്‌കരണങ്ങൾ വരുത്തി വികസിപ്പിക്കാനും മനോഹരമാക്കാനുമുള്ള പദ്ധതിക്ക് പ്രോജക്റ്റ് പ്ലാൻ തയ്യാറാക്കുന്നതിനു മുനിസിപ്പാലിറ്റിയിലെ പർച്ചേസ് കമ്മിറ്റി ഫണ്ട് അനുവദിച്ചിട്ടുണ്ട്. പത്തുമാസം കൊണ്ട് പദ്ധതി രൂപരേഖയും പഠനം പൂർത്തിയാക്കണം എന്ന വ്യവസ്ഥയിലാണ് തുക അനുവദിച്ചത്. ഇതുസംബന്ധിച്ച വിവിധ സർക്കാർതല അനുമതികൾ സമയബന്ധിതമായി ലഭ്യമാക്കാനും കമ്മിറ്റി നിർദേശിച്ചു. അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ സൗന്ദര്യവത്കരണ പദ്ധതി ഉൾപ്പെടുത്താനാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനം.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News