കേരള പ്രസ്സ് ക്ലബ്ബ് കുവൈത്ത് മാധ്യമ സമ്മേളനം നാളെ
Update: 2022-12-14 07:40 GMT
കേരള പ്രസ്സ് ക്ലബ്ബ് കുവൈത്ത് സംഘടിപ്പിക്കുന്ന മാധ്യമ സമ്മേളനം നാളെ വൈകിട്ട് ആറിന് സാൽമിയ ഇന്ത്യൻ കമ്മ്യൂണിറ്റി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ മുഖ്യാതിഥിയാകും. മാധ്യമ പ്രവർത്തക ഷാനി പ്രഭാകരൻ പ്രഭാഷണം നടത്തും. പ്രസ്സ് ക്ലബ്ബ് സ്ഥാപക അംഗവും ഫോട്ടോ ജേർണലിസ്റ്റുമായിരുന്ന അന്തരിച്ച ഗഫൂർ മൂടാടിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 'പ്രസ്സ് ഫോട്ടോ അവാർഡ്' ജേതാവിനെ ചടങ്ങിൽ പ്രഖ്യാപിക്കും.
വാർത്താസമ്മേനത്തിൽ പ്രസിഡണ്ട് മുനീർ അഹമ്മദ്, ജനറൽ സെക്രട്ടറി ടി.വി ഹിക്മത്ത്, ട്രഷറർ അനിൽ കെ. നമ്പ്യാർ, പ്രോഗ്രാം കൺവീനർ സത്താർ കുന്നിൽ, കൃഷ്ണൻ കടലുണ്ടി എന്നിവർ പങ്കെടുത്തു.