കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു
Update: 2023-08-24 04:08 GMT
കുവൈത്തിലെ മലയാളി സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട് കേരള പ്രസ് ക്ലബ് കുവൈത്ത് മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു.
ആഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് ആറ് മണി മുതൽ ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ ആണ് പരിപാടി. 'മാധ്യമ പരിചയം' എന്ന് പേരിട്ടിരിക്കുന്ന ശില്പശാലയിൽ മാധ്യമ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിവിധ സെഷനുകളിൽ പരിചയപ്പെടുത്തും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഗൂഗിൾ ഫോം വഴി രജിസ്റ്റർ ചെയ്യണമെന്ന് പ്രസ്സ്ക്ലബ് ഭാരവാഹികൾ അറിയിച്ചു.