കുവൈത്തിൽ വിദേശ നിക്ഷേപകർക്ക് ദീർഘകാല വിസ അനുവദിക്കുന്നു

രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്.

Update: 2023-02-01 18:46 GMT

കുവൈത്തിലെ എയര്‍പോര്‍ട്ടില്‍ നിന്ന്

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിദേശ നിക്ഷേപകർക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നു. രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ദീര്‍ഘകാല വിസ പദ്ധതിക്ക് തുടക്കമിടുന്നത്.

സ്വകാര്യ വിദേശ നിക്ഷേപകര്‍ക്കാണ് 5 വർഷത്തെ റെസിഡൻസി പെര്‍മിറ്റ്‌ നല്‍കുവാന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ‍ നിക്ഷേപകര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഞ്ചുവര്‍ഷത്തെ താമസാനുമതി ആയിരിക്കും അനുവദിക്കുക. രാജ്യത്തിനു പുറത്ത് തുടർച്ചയായി താമസിക്കാവുന്ന പരമാവധി കാലയളവ് ആറുമാസമാണ്. അതോടൊപ്പം ഇത്തരം നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാതെ വാണിജ്യ സന്ദർശന വിസയില്‍ സാങ്കേതിക തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുവാനും അനുവദിക്കും. 

Advertising
Advertising

ദീര്‍ഘകാല താമസാനുമതി ലഭിക്കാന്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷിക്കേണ്ടത്. രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ വളര്‍ച്ചക്ക് സഹായകരമാകുന്ന രീതിയില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. അതിനിടെ വിസ നിരോധനം ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നും സുരക്ഷാ അനുമതി നേടിയതിന് ശേഷം തൊഴിലാളികളെ കൊണ്ട് വരുവാന്‍ നിക്ഷേപ സ്ഥാപനങ്ങളെ അനുവദിക്കാന്‍ ആലോചിക്കുന്നതായി പ്രാദേശിക മാധ്യമമായ അൽ അൻബ റിപ്പോര്‍ട്ട് ചെയ്തു. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News