കുവൈത്ത് അന്താരാഷ്ട്ര സെയിലിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കമായി
ഇന്റർനാഷണൽ സെയിലിംഗ് ഫെഡറേഷന്റെ മേൽനോട്ടത്തിലാണ് ചാമ്പ്യൻഷിപ്പ്
Update: 2023-02-17 16:58 GMT
കുവൈത്ത് സിറ്റി: കുവൈത്ത് സീ സ്‌പോർട് ക്ലബ് സംഘടിപ്പിക്കുന്ന 13-ാമത് കുവൈത്ത് അന്താരാഷ്ട്ര സെയിലിംഗ് ചാമ്പ്യൻഷിപ്പിന് തുടക്കം. ചാമ്പ്യൻഷിപ്പ് നാളെ സമാപിക്കും. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളായ ജോർദാൻ, ഈജിപ്ത്, ടുണീഷ്യ, ഇറ്റലി, ഫ്രാൻസ്, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള 83 പുരുഷ-വനിതാ താരങ്ങൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതായി കെ.എസ്.എസ്.സി കമ്മിറ്റി മേധാവി അഹ്മദ് അൽ ഫൈലക്കാവി പറഞ്ഞു.
വ്യാഴാഴ്ച ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിവസം മൂന്ന് റേസുകൾ നടന്നു. ഇന്റർനാഷണൽ സെയിലിംഗ് ഫെഡറേഷന്റെ മേൽനോട്ടത്തിലാണ് ചാമ്പ്യൻഷിപ്പ്. രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയാണ് മൽസരങ്ങൾ. ശനിയാഴ്ച വൈകിട്ട് നാലിന് സമാപന ചടങ്ങുകൾ നടക്കും.