കുവൈത്ത് നാഷണൽ അസംബ്ലിയിലേക്കുള്ള തെരഞ്ഞെടുപ്പ് സെപ്തംബർ അവസാന വാരത്തിലെന്ന് സൂചന

പുതിയ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ അമീരി ഉത്തരവിലൂടെ പാർലമെന്റ് പിരിച്ചു വിട്ടിരുന്നു. അടുത്തസാമ്പത്തിക വർഷത്തിലേക്കുള്ള പൊതു ബജറ്റ് അവതരണം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ബാക്കിയിരിക്കെയാണ് പാർലമെന്റ് പിരിച്ചു വിട്ടത്.

Update: 2022-08-04 18:09 GMT

കുവൈത്ത് സിറ്റി: കുവൈത്തിൽ നാഷണൽ അസംബ്ലിയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സെപ്തംബർ അവസാന വാരത്തിലെന്ന് സൂചന. അടുത്ത മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പുതിയ മന്ത്രിസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ കഴിഞ്ഞ ഉടൻ അമീരി ഉത്തരവിലൂടെ പാർലമെന്റ് പിരിച്ചു വിട്ടിരുന്നു. അടുത്തസാമ്പത്തിക വർഷത്തിലേക്കുള്ള പൊതു ബജറ്റ് അവതരണം ഉൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ ബാക്കിയിരിക്കെയാണ് പാർലമെന്റ് പിരിച്ചു വിട്ടത്. എത്രയും വേഗം പൊതു തെരഞ്ഞെടുപ്പ് നടത്താൻ മന്ത്രിസഭയെ ചുമതലപെടുത്തിയിട്ടുണ്ട്. ആഭ്യന്തര, ആരോഗ്യ വിദ്യാഭ്യാസമന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച ശേഷം സെപ്റ്റംബർ അവസാനവാരത്തിൽ പൊതു തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിലാണ് സർക്കാർ. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യം പ്രധാന അജണ്ട ആകും എന്നാണ് റിപ്പോർട്ടുകൾ. കാബിനറ്റ് മീറ്റിങ്ങിനു ശേഷം അധികം വൈകാതെ തന്നെ തെരഞ്ഞെടുപ്പ് സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കാനാണു സാധ്യതയെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചു അൽ അംബാ പത്രം റിപ്പോർട്ട് ചെയ്തു. രാജ്യത്തിന്റെ പൊതുബജറ്റ് അവതരണം തെരഞ്ഞെടുപ്പിന് ശേഷം പുതിയ പാർലമെന്റ് നിലവിൽ വന്നശേഷമായിരിക്കുമെന്നു കഴിഞ്ഞ ദിവസം ധനമന്ത്രി അബ്ദുൽ വഹാബ് അബ്ദുൽ റഷീദ് വ്യക്തമാക്കിയിരുന്നു. സർക്കാരും പാർലമെന്റും തമ്മിലെ അഭിപ്രായഭിന്നതകൾ രൂക്ഷമായതിനെ തുടർന്നാണ് അമീർ ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് ആഹ്വനം ചെയ്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News