വേൾഡ് ഗവൺമെന്‍റ് ഉച്ചകോടിയിൽ പങ്കെടുക്കാൻ കുവൈത്ത് പ്രധാനമന്ത്രിക്ക് ക്ഷണം

അടുത്ത മാസം 13 മുതൽ 15 വരെ ദുബൈയിലാണ് വേൾഡ് ഗവൺമെൺറ് ഉച്ചകോടി

Update: 2023-01-04 19:24 GMT

ഫെബ്രുവരിയിൽ യു.എ.ഇയിൽ നടക്കുന്ന വേൾഡ് ഗവൺമെന്‍റ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന് ക്ഷണം. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മഖ്തൂം, പ്രധാനമന്ത്രിയെ ഔദ്യോഗികമായി ക്ഷണിച്ചു.

അടുത്ത മാസം 13 മുതൽ 15 വരെ ദുബൈയിലാണ് വേൾഡ് ഗവൺമെൺറ് ഉച്ചകോടി. ആരോഗ്യം, സാമ്പത്തികം, കാലാവസ്ഥാ വ്യതിയാനം, ഊർജം, യുവജനകാര്യങ്ങൾ തുടങ്ങി വിവിധ മേഖലകൾ ഉച്ചകോടിയിൽ ചർച്ചയാകും. രാഷ്ട്രത്തലവന്മാർ, സർക്കാർ പ്രതിനിധികൾ എന്നിവർ ഉൾപ്പെടെ 190-ലധികം രാജ്യങ്ങളിൽ നിന്നുള്ള 4,000-ലധികം അതിഥികൾ പങ്കാളികളാകും.

Full View
Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News