കായിക രംഗത്തിലൂടെ സമാധാനം പ്രോത്സാഹിപ്പിക്കാനുള്ള യുഎൻ ശ്രമങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്

മനുഷ്യരാശിയെ ഒന്നിപ്പിക്കാൻ കഴിവുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നായി കായിക മേഖല നിലനിൽക്കുന്നു

Update: 2025-11-21 08:53 GMT
Editor : razinabdulazeez | By : Web Desk

കുവൈത്ത് സിറ്റി: കായിക രംഗത്തിലൂടെ വികസനത്തിനും സമാധാനത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച് കുവൈത്ത്. യുഎൻ ആസ്ഥാനത്ത് ചേർന്ന ജനറൽ അസംബ്ലി പ്ലീനറി സെഷനിൽ "വികസനത്തിനും സമാധാനത്തിനും വേണ്ടിയുള്ള കായികം: കായികരംഗത്തിലൂടെയും ഒളിമ്പിക് ആശയങ്ങളിലൂടെയും സമാധാനത്തിന്റെയും സമൃദ്ധിയുടെയും ലോകം കെട്ടിപ്പടുക്കുക" എന്ന അജണ്ടയുടെ ചർച്ചക്കിടെയാണ് കുവൈത്ത് നയതന്ത്രജ്ഞ സാറാ അൽ ഹസാവി പിന്തുണ പ്രഖ്യാപിച്ചത്.

ലോകം വലിയ വെല്ലുവിളികളെയും ഭിന്നതകളെയും നേരിടുന്ന ഈ സമയത്ത്, നീതി, സഹകരണം, പരസ്പര ബഹുമാനം എന്നീ മൂല്യങ്ങൾ ഉൾക്കൊണ്ട്, മനുഷ്യരാശിയെ ഒന്നിപ്പിക്കാൻ കഴിവുള്ള ഏറ്റവും ശക്തമായ ഉപകരണങ്ങളിലൊന്നായി കായിക മേഖല നിലനിൽക്കുന്നതായി ഹസാവി പറഞ്ഞു. കായിക രംഗത്ത് നിക്ഷേപം നടത്തുന്നത് സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഭാവിക്കുള്ള ഏറ്റവും മികച്ച നിക്ഷേപമാണെന്ന് കുവൈത്ത് വിശ്വസിക്കുന്നു. മാനവ വികസനത്തിനുള്ള പ്രധാന മേഖലയായി കായികരംഗത്തിന്റെ പങ്ക് വികസിപ്പിക്കുന്നതിന് അന്താരാഷ്ട്ര സമൂഹവുമായി തുടർന്നും പ്രവർത്തിക്കാൻ കുവൈത്ത് സന്നദ്ധമാണെന്നും ഹസാവി പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News