ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ രേഖപ്പെടുത്തിയത് 1,345 അപകടം, 28,175 ട്രാഫിക് നിയമലംഘനം

മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവിലെ പ്രതിവാര സ്ഥിതിവിവരക്കണക്കുകൾ പുറത്തിറക്കി

Update: 2024-05-27 09:13 GMT
Advertising

കുവൈത്ത് സിറ്റി:ഒരാഴ്ചയ്ക്കിടെ കുവൈത്തിൽ രേഖപ്പെടുത്തിയത് 1,345 അപകടം, 28,175 ട്രാഫിക് നിയമലംഘനം. മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ നേതൃത്വത്തിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കിയ മെയ് 18 മുതൽ മെയ് 24 വരെയുള്ള കാലയളവിലെ പ്രതിവാര സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ ആഴ്ചയുണ്ടായ 1,345 അപകടങ്ങളിൽ 228 സംഭവങ്ങൾ ഗുരുതര പരിക്കുകളും മരണങ്ങളും നടന്നു. 1,117 ചെറിയ അപകടങ്ങളുമുണ്ടായി.

തങ്ങളുടെ മാതാപിതാക്കളുടെ വാഹനങ്ങൾ ഡ്രൈവിംഗ് ലൈസൻസ് ഇല്ലാതെ ഓടിച്ചതിന് പ്രായപൂർത്തിയാകാത്ത 26 പേർ ജുവനൈൽ പ്രോസിക്യൂഷനിലേക്ക് റഫർ ചെയ്യപ്പെട്ടു. വിവിധ നിയമലംഘനങ്ങൾക്കായി 52 വാഹനങ്ങളും 35 മോട്ടോർസൈക്കിളുകളും അധികൃതർ കണ്ടുകെട്ടി, ഗുരുതരമായ നിയമലംഘനങ്ങൾ നടത്തിയതിന് 26 വ്യക്തികളെ ട്രാഫിക് പൊലീസിന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ക്രിമിനൽ, സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായ 14 പേർ കഴിഞ്ഞാഴ്ച പരിശോധനാ കാമ്പയിനിടെ പിടിയിലായി. നിയമ നടപടികളിൽ നിന്ന് വിട്ടുനിന്നതിന് അഞ്ച് വ്യക്തികളെ അറസ്റ്റ് ചെയ്തു, അതേസമയം നാല് വ്യക്തികളെ മയക്കുമരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News