കുവൈത്ത് വിമൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് 'പീസ് ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നു
Update: 2023-02-19 06:26 GMT
കുവൈത്ത് വിമൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് 'പീസ് ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നു. ഗൾഫ് പങ്കാളിത്തത്തോടെയും കുവൈത്ത് സൊസൈറ്റി ഓഫ് ലോയേഴ്സ്, മിഷ്റഫ് കോ ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയുമാണ് പരിപാടി.
ഇത് ആറാം തവണയാണ് കുവൈത്തിൽ 'പീസ് ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നത്. രാജ്യത്തെ ദേശീയ ആഘോഷങ്ങളുടെ പശ്ചാത്തലത്തിലാണ് 'പീസ് ഫെസ്റ്റിവൽ' സംഘടിപ്പിക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ചെയർവുമൺ കൗതർ അൽ ജുവാൻ പറഞ്ഞു.