മെട്രോ മെഗാ ഈദ് ഫെസ്റ്റ്: മെന്റലിസ്റ്റ് അനന്ദു കുവൈത്തിൽ

Update: 2025-03-28 16:26 GMT
Editor : Thameem CP | By : Web Desk

കുവൈത്ത് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ് കുവൈത്ത് സംഘടിപ്പിക്കുന്ന 'മെട്രോയ്‌ക്കൊപ്പം ഈദ്' മെഗാ ഈദ് ഫെസ്റ്റിനായി പ്രശസ്ത മെന്റലിസ്റ്റ് അനന്ദു കുവൈത്തിലെത്തി.  പരിപാടിക്കെത്തിയ വിശിഷ്ടാതിഥികളെ വിമാനത്താവളത്തിൽ മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്‌മെന്റ് അംഗങ്ങൾ സ്വീകരിച്ചു. ഒന്നാം പെരുന്നാൾ ദിനത്തിൽ വൈകുന്നേരം നാലു മുതൽ രാത്രി 10 വരെ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്‌കൂളിലാണ് മെഗാഷോ. 3 മുതൽ 4 വരെയാണ് പ്രവേശന സമയം. സൗജന്യ പാസുകളിലൂടെയാണ് പ്രവേശനം. മലയാളി സമൂഹത്തിലെ ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനം നേടിയ നിസാം തളിപ്പറമ്പിന്റെയും കുടുംബത്തിന്റെയും, നസീർ കൊല്ലത്തിന്റെയും ലൈവ് പ്രകടനം വേദിയെ സംഗീത മികവിന്റെ അരങ്ങാക്കും. പങ്കെടുക്കുന്നവർക്ക് പ്രത്യേക കൂപ്പൺ തെരഞ്ഞെടുപ്പിലൂടെ ആകർഷക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഒപ്പന, ഗസൽ മറ്റ് കലാപ്രകടനങ്ങൾ, ഭക്ഷണം ആസ്വദിക്കാൻ റസ്റ്റാറന്റുകൾ എന്നിവ ആഘോഷവേളയിൽ മെട്രോ ഒരുക്കിയിട്ടുണ്ട്.

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News