2021ലെ കിങ് ഫൈസൽ പുരസ്‌കാരം മുഹമ്മദ് അൽ ശാരികിന്
രണ്ട് ലക്ഷം അമേരിക്കൻ ഡോളറും 200 ഗ്രാം 24 കാരറ്റ് സ്വർണ മെഡലും അടങ്ങുന്നതാണ് പുരസ്കാരം
Update: 2021-12-29 16:32 GMT
കുവൈത്ത് പൗരനും ശക്ർ സോഫ്റ്റ് വെയര്‍ കമ്പനി ചെയർമാനുമായ മുഹമ്മദ് അൽ ശാരികിന് ഇസ്‍ലാമിക സേവനത്തിനുള്ള 2021ലെ കിങ് ഫൈസൽ പുരസ്‌കാരം. ഇസ്‍ലാമിക പൈതൃകത്തെ ആധുനിക സാങ്കേതിക വിദ്യകളിലൂടെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾക്കും ആശയങ്ങൾക്കുമാണ് പുരസ്കാരം.
കിങ് സൽമാൻ ബിൻ അബ്ദുൽ അസീസിന്‍റെ രക്ഷാകർതൃത്വത്തിൽ റിയാദിൽ നടന്ന ചടങ്ങിൽ മുഹമ്മദ് അൽ ശാരിക് അവാർഡ് ഏറ്റുവാങ്ങി. രണ്ട് ലക്ഷം അമേരിക്കൻ ഡോളറും 200 ഗ്രാം 24 കാരറ്റ് സ്വർണ മെഡലും അടങ്ങുന്നതാണ് പുരസ്കാരം. 1996ൽ ശാസ്ത്രജ്ഞരായ ഡോ. അബ്ദുറഹ്മാൻ അൽ സുമൈത്, 2016ൽ ഡോ. അബ്ദുല്ല അൽ ഗുനൈം എന്നിവരാണ് കിങ് ഫൈസൽ പുരസ്കാരം ലഭിച്ചിട്ടുള്ള കുവൈത്ത് പൗരന്മാർ.