Writer - razinabdulazeez
razinab@321
കുവൈത്ത് സിറ്റി: കൊല്ലം തേവലക്കരയിലെ സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുവൈത്ത് പ്രവാസിയായ മിഥുന്റെ അമ്മ ശനിയാഴ്ച നാട്ടിലെത്തും. തുർക്കിയിലുള്ള മാതാവ് സുജയെ വ്യാഴാഴ്ച രാത്രിയാണ് മരണ വിവരം അറിയിച്ചത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി സുജ നാളെ നാട്ടിലെത്തുമെന്നാണ് ബന്ധുക്കളിൽ നിന്ന് ലഭിക്കുന്ന വിവരം. കുവൈത്തിൽ ജോലി ചെയ്യുന്ന സുജ തൊഴിലുടമക്കൊപ്പം തുർക്കിയിലേക്ക് പോയതാണ്. സ്‌കൂള്‍ മുറ്റത്തെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരിപ്പ് എടുക്കാൻ കയറിയ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റാണ് മരിച്ചത്.