3000 ദിനാറിനു മുകളിലുള്ള പണമിടപാടുകൾ അതാത് ദിവസം റിപ്പോർട്ട് ചെയ്യണമെന്ന് കുവൈത്ത് സെൻട്രൽ ബാങ്ക്

പ്രാദേശിക കൈമാറ്റങ്ങൾക്കും അന്താരാഷ്ട്ര ഇടപാടുകൾക്കും നിർദേശം ബാധകമാണ്

Update: 2022-06-23 19:26 GMT
Editor : afsal137 | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ 3000 ദിനാറിനു മുകളിലുള്ള പണമിടപാടുകൾ അതാത് ദിവസം തന്നെ റിപ്പോർട്ട് ചെയ്യണമെന്ന് സെൻട്രൽ ബാങ്ക് നിർദേശം നൽകി.പണം വെളുപ്പിക്കൽ, ഭീകര പ്രവർത്തനങ്ങൾക്കുള്ള ധന സഹായം മുതലായവ തടയുന്നതിന്റെ ഭാഗമായാണു ഇടപാടുകൾ നിരീക്ഷിക്കാൻ സെൻട്രൽ ബാങ്ക് പുതിയ പരിഷ്‌കരണം നടപ്പാക്കുന്നത്. ജൂലായ് മൂന്ന് മുതൽ നിർദേശം കർശനമായി പാലിക്കാൻ എല്ലാ പ്രാദേശിക ബാങ്കുകളോടും സെൻട്രൽ ബാങ്ക് ആവശ്യപ്പെട്ടു.

3000 ദിനാറോ അതിൽ അധികമോ തുകയുടെ സാമ്പത്തിക കൈമാറ്റങ്ങളുടെയും പ്രാദേശിക ബാങ്കുകളിലെ ധന നിക്ഷേപങ്ങളുടെയും വിവരങ്ങൾ ദിനേനെ റിപ്പോർട്ട് ചെയ്യണമെന്നാണ് സെൻട്രൽ ബാങ്കിന്റെ നിർദേശം. പ്രാദേശിക കൈമാറ്റങ്ങൾക്കും അന്താരാഷ്ട്ര ഇടപാടുകൾക്കും നിർദേശം ബാധകമാണ്. അവധി ദിവസങ്ങൾ ഉൾപ്പെടെ നിർദിഷ്ട സംഖ്യക്ക് മുകളിലുള്ള ഇടപാടുകൾ കൃത്യമായി സെൻട്രൽ ബാങ്കിനെ അറിയിക്കണം. ഇടപാടുകൾ റിപ്പോർട്ട് ചെയ്യുന്നതിനായി പ്രത്യേക ഡാറ്റാബേസ് സെൻട്രൽ ബാങ്ക് തയ്യാറാക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപമായി വരുന്ന ഒരോ ഇടപാടും ഡാറ്റാബേസുമായി ബന്ധിപ്പിക്കും.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News