കുവൈത്തിൽ കോവിഡിനെതിരെയുള്ള രണ്ടാമത്തെ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ ആരോഗ്യമന്ത്രാലയം

വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടായാൽ രോഗം ബാധിക്കാൻ ഏറ്റവും സാധ്യതയുള്ളവരെ കൂടുതൽ പ്രതിരോധ ശേഷിയുള്ളവരാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് നീക്കം

Update: 2022-06-26 20:12 GMT
Editor : afsal137 | By : Web Desk
Advertising

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡിനെതിരെയുള്ള രണ്ടാമത്തെ ബൂസ്റ്റർ ഡോസ് വിതരണം ചെയ്യാൻ ആരോഗ്യമന്ത്രാലയം തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. നിബന്ധനകൾക്ക് വിധേയമായി സെക്കൻഡ് ടോസ് ബൂസ്റ്റർ വാക്‌സിൻ വിതരണം ആരംഭിക്കാനാണ് അധികൃതരുടെ പദ്ധതി. കോവിഡ് രോഗികളുടെ എണ്ണത്തിൽ ഒരിടവേളക്ക് ശേഷം വർധന പ്രകടമായ പശ്ചാത്തലത്തലാണ് നാലാമത് ഡോസ് വാക്‌സിൻ വിതരണം ആരംഭിക്കാൻ ആരോഗ്യമന്ത്രാലയം ഒരുങ്ങുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം അധികം വൈകാതെ ഉണ്ടാകുമെന്ന് മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ചു അൽറായി പത്രം റിപ്പോർട്ട് ചെയ്തു. നിത്യ രോഗികൾ, പ്രായമായവർ, മൂന്നാമത്തെ ഡോസ് സ്വീകരിച്ച് നിശ്ചിത കാലയളവ് പൂർത്തിയാക്കിയവർ എന്നിവർക്ക് മുഗണന നൽകിയാകും വാക്‌സിൻ വിതരണം എന്നും റിപ്പോർട്ടിൽ പറയുന്നു. വീണ്ടുമൊരു കോവിഡ് തരംഗം ഉണ്ടായാൽ രോഗം ബാധിക്കാൻ ഏറ്റവും സാധ്യതയുള്ളവരെ കൂടുതൽ പ്രതിരോധ ശേഷിയുള്ളവരാക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണു നീക്കം.

അതേസമയം ബൂസ്റ്റർ ഡോസ് ഒരിക്കലും നിർബന്ധപൂർവം നൽകില്ലെന്നും തീർത്തും ഐച്ഛികമായിരിക്കുമെന്നും ആരോഗ്യമന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ഒന്നരമാസത്തിനിടെ 152000 പേർ വാക്‌സിൻ എടുക്കാൻ എത്തിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 27,652 പേർ സെക്കൻഡ് ഡോസും, 110,050 പേർ ബൂസ്റ്റർ ഡോസുമാണ് സ്വീകരിച്ചത്. രാജ്യത്തു കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി നീങ്ങിയെങ്കിലും ആരോഗ്യമുൻകരുതലുകൾ പാലിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമിപ്പിച്ചു.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News