കുവൈത്തില്‍ ‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം

നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് രോഗ വ്യാപനത്തിനുള്ള സാധ്യതയില്ല

Update: 2022-11-26 19:57 GMT

കുവൈത്തില്‍ ‍ കോളറ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാഖില്‍ നിന്നെത്തിയ സ്വദേശിക്കാണ് രോഗം കണ്ടെത്തിയത്. സംശയാസ്പദമായ രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നൽകി.

രോഗ ലക്ഷണങ്ങളെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗിയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ അംഗീകൃത പ്രോട്ടോക്കോളുകൾക്കനുസൃതമായി നീരീക്ഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു .അതിര്‍ത്തിയിലും വിമാനത്താവളത്തിലും ശക്തമായ ജാഗ്രതയാണ് പാലിക്കുന്നത്. മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരെയും സമാന രീതിയിലുള്ള നടപടികളാണ് മന്ത്രാലയം സ്വീകരിച്ചു വരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പകർച്ചവ്യാധി പടരുന്ന ഏതെങ്കിലും രാജ്യത്തേക്ക് യാത്ര ചെയ്യുമ്പോൾ പൗരന്മാരും താമസക്കാരും മുൻകരുതലുകളും ജാഗ്രതയും പാലിക്കണമെന്നും സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണ സ്രോതസ്സുകളും ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.

Advertising
Advertising
Full View

നിലവിലെ സാഹചര്യത്തിൽ രാജ്യത്ത് രോഗ വ്യാപനത്തിനുള്ള സാധ്യതയില്ല. എന്നാല്‍ രോഗ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ട ഏതെങ്കിലും രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ 7 ദിവസത്തിനുള്ളിൽ പനി- വയറിളക്കം തുടങ്ങിയ സംശയാസ്പദമായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുകയാണെങ്കിൽ ശ്രദ്ധിക്കണമെന്നും ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടണമെന്നും മന്ത്രാലയം വ്യക്തമാക്കി.നിലവിൽ ഇറാഖിലും കോളറ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News