ടോം ആൻഡ് ജെറി റസ്റ്റാെറന്റ് ശാഖ ഷുവൈഖ് അൽറായിയിലും പ്രവർത്തനമാരംഭിച്ചു

Update: 2022-11-03 13:13 GMT

വൈവിധ്യങ്ങളുടെ രുചിക്കൂട്ടുമായി ടോം ആൻഡ് ജെറി റസ്റ്റാെറന്റ് ഷുവൈഖ് അൽറായിയിൽ ആരംഭിച്ചു. നാറ്റ്‌കോ ഗ്രൂപ്പിന്റെ കുവൈത്തിലെ 25ാമത്തേതും, ടോം ആൻഡ് ജെറിയുടെ രണ്ടാമത്തേ ശാഖയുമാണ് അൽറായ് ലുലുവിനു സമീപം തുറന്നു പ്രവർത്തനമാരംഭിച്ചത്.

കുവൈത്ത് ടെലിവിഷൻ അവതാരക മറിയം അൽ ഖബന്തി ഉദ്ഘാടനം നിർവഹിച്ചു. ടാൻസനിയ അംബാസഡർ സൈദ് എസ് മൂസ മുഖ്യാതിഥിയായിരുന്നു. നാറ്റ്‌കോ ഗ്രൂപ് ചെയർമാൻ ഷബീർ മണ്ടോളി, ലഫ്റ്റനന്റ് കേണൽ ഫലാഹ് അലി അൽ മുതൈരി, ജാസ്സിം ഹുവൈതാൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.

സൗത്ത് ഇന്ത്യൻ, നോർത്ത് ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, അറബിക്, ടോം ആൻഡ് ജെറി റസ്റ്റാറന്റിന്റെ സിഗ്‌നേച്ചർ വിഭവങ്ങളായ ഫ്രൈഡ് ചിക്കൻ, ബർഗർ, പാസ്ത, പേസ്ട്രിസ് അടക്കം നിരവധി രുചിയൂറും വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മലബാർ തനിമ ചൂടോടെ ആസ്വദിക്കാൻ കോഴിക്കോടൻ ദം ബിരിയാണി ഉൾപ്പെടെയുള്ള എല്ലാ വിഭവങ്ങളും ടോം ആൻഡ് ജെറിയിൽ ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News