ജോലി സംബന്ധമായ മരണം, വൈകല്യങ്ങൾ;കുവൈത്തിൽ‌ പ്രത്യേക കമ്മിറ്റി രൂപീകരിക്കും

കമ്മിറ്റിക്ക് ചുമതലകൾ നിർവഹിക്കുന്നതിന് വിദ​ഗ്ധരിൽ നിന്ന് സഹായം തേടാം

Update: 2025-09-21 11:15 GMT
Editor : razinabdulazeez | By : Web Desk

കുവൈത്ത് സിറ്റി: ജോലി സംബന്ധമായ പരിക്കുകളുമായി ബന്ധപ്പെട്ട നഷ്ടപരിഹാരത്തിനുള്ള അപേക്ഷകൾ പരിശോധിക്കുന്നതിനായി ഒരു ത്രികക്ഷി കമ്മിറ്റി രൂപീകരിക്കാനൊരുങ്ങി കുവൈത്ത് നീതിന്യായ മന്ത്രാലയം. ജോലിക്കിടയിലുണ്ടാകുന്നതോ ജോലിയുടെ ഫലമായോ ഉണ്ടാകുന്ന മരണം സ്ഥിരമായ വൈകല്യം എന്നീ സന്ദർഭങ്ങളിൽ നഷ്ടപരിഹാര അപേക്ഷകൾ കമ്മിറ്റി പരിശോധിക്കും. തുടർന്ന് കമ്മിറ്റി അതിന്റെ കണ്ടെത്തലുകൾ വിശദമായ റിപ്പോർട്ടിനൊപ്പം നഷ്ടപരിഹാര കമ്മിറ്റിക്ക് അന്തിമ പരിഗണനയ്ക്കായി സമർപ്പിക്കും.

നഷ്ടപരിഹാര ക്ലെയിമുകളുടെ വേഗത്തിലുള്ള പരിഹാരം ഉറപ്പാക്കുന്നതിന് കമ്മിറ്റി അതിന്റെ നടപടിക്രമങ്ങൾ നിർണയിക്കണം. നീതിന്യായ മന്ത്രാലയ ആസ്ഥാനത്താണ് ഇതു സംബന്ധിച്ച യോഗങ്ങൾ നടക്കുക. നഷ്ടപരിഹാരത്തെ സംബന്ധിച്ച് 1983 ലെ സിവിൽ സർവീസ് ബ്യൂറോ സർക്കുലർ നമ്പർ 15ൽ വിവരിച്ചിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം. കമ്മിറ്റിക്ക് അതിന്റെ ചുമതലകൾ നിർവഹിക്കുന്നതിനായി വിദഗ്ധരിൽ നിന്നും വ്യക്തികളിൽ നിന്നും സഹായം തേടാം. കമ്മിറ്റിയുടെ തീരുമാനം നടപ്പിലാക്കാൻ ബന്ധപ്പെട്ട മുഴുവൻ അതോറിറ്റികളും തയ്യാറാകണം.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News