കുവൈത്തിൽ പഠനം അനായാസമാക്കാൻ ഗോസ്‌കോർ ലേണിങുമായി യുവസംരഭകർ
Update: 2023-03-21 08:03 GMT
കുവൈത്തിൽ കുട്ടികൾക്ക് പഠനം അനായാസമാക്കാൻ ഗോസ്‌കോർ ലേണിങുമായി യുവ സംരഭകർ. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് ഓൺലൈനായും ഓഫ് ലൈനായുമുള്ള പാഠ്യ പദ്ധതികളാണ് ഗോസ്‌കോർ ലേണിങ് തയ്യാറാക്കിയിരിക്കുന്നതെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അമൽ ഹരിദാസ് പറഞ്ഞു.
സമൂഹത്തിലെ എല്ലാതരം സാമ്പത്തികശേഷിയുള്ളവർക്കും ആക്‌സസ് ചെയ്യാം എന്നതാണ് തങ്ങളുടെ പ്രത്യേകതയെന്ന് അദ്ദേഹം പറഞ്ഞു. അബ്ബാസിയയിൽ ഗോസ്‌കോറിന്റെ ആദ്യ ഓഫ്ലൈൻ കാമ്പസ് ആരംഭിച്ചതായി മാനേജ്‌മെന്റ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഹരി ഗോവിന്ദ്, ഡയരക്ടർ ആദിൽ ആരിഫ് എന്നിവർ പങ്കെടുത്തു.