ഇസ്രായേലില്‍ നെതന്യാഹു സര്‍ക്കാര്‍റിനെതിരായ വിശ്വാസ വോട്ടെടുപ്പ് പുരോഗമിക്കുന്നു

എട്ട് പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്.

Update: 2021-06-13 17:47 GMT
Advertising

ഇസ്രയേലില്‍ നെതന്യാഹൂ സര്‍ക്കാരിനെതിരായ വിശ്വാസ വോട്ടടെുപ്പ് പുരോഗമിക്കുന്നു. നഫ്താലി ബെനറ്റിന്റെ നേതൃത്വത്തിലുള്ള ബഹുകക്ഷി സഖ്യം അധികാരം പിടിക്കാനാണ് സാധ്യത. ഇതോടെ 12 വര്‍ഷം നീണ്ട നെതന്യാഹു ഭരണത്തിന് അന്ത്യമാവും.

എട്ട് പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്നാണ് ഇസ്രായേലില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നത്. ഇടതു കക്ഷികളും വലത് തീവ്രകക്ഷികളും അറബ് മുസ് ലിംകളുടെ പാര്‍ട്ടിയാണ് റഅം പാര്‍ട്ടിയടക്കം വിവിധ ആശയക്കാരായ പാര്‍ട്ടികള്‍ ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കുന്നത്. തനിക്കെതിരെ ഇറാന്റെയും ഹമാസിന്റെയും ഗൂഢാലോചനയുടെ ഫലമായാണ് പുതിയ സഖ്യം രൂപം കൊണ്ടതെന്ന് നെതന്യാഹു പറഞ്ഞു.

Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News